Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ലൈംഗീക ആക്രമണ കേസുകള്‍ പെരുകുന്നു :കൂടുതല്‍ കില്‍ഡയറില്‍ 

അയര്‍ലണ്ടില്‍ ലൈംഗീക ആക്രമണ കേസുകള്‍ പെരുകുന്നു :കൂടുതല്‍ കില്‍ഡയറില്‍ 

കില്‍ഡയര്‍: രാജ്യത്ത് ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമങ്ങള്‍ നടക്കുന്നത് കില്‍ഡയറിലാണെന്ന് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മറ്റിടങ്ങളിലുള്ളതിനേക്കാള്‍ ലൈംഗിക പീഡന കേസുകളാണ് കില്‍ഡയര്‍ ജില്ലാ കോടതിയിലുള്ളത്. പ്രതിദിനം എട്ട് പ്രതികളാണ് ഇവിടെ കോടതിക്ക് മുമ്പാകെ ഹാജരാകുന്നത്. എന്നാല്‍ ഇവയൊന്നും ബലാത്സംഗം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളല്ല. ഇത്തരം കേസുകള്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് പരിഗണിക്കുക.

രണ്ട് വര്‍ഷത്തിനിടെ 4206 ലൈംഗികാതിക്രമ കേസുകളാണ് വിവിധ ജില്ലാ കോടതികള്‍ക്ക് മുമ്പാകെ വന്നത്.കെല്‍ഡയറില്‍ മാത്രം 371 കേസുകളാണ് കോടതിയിലുള്ളത്. കെറി, ലിമെറിക് ജില്ലകള്‍ ഉള്‍പ്പെടുന്ന 13ാം നമ്പര്‍ ജില്ലാ കോടതിയാണ് തൊട്ടുപിറകില്‍. ഇവിടെ 322 ലൈംഗികാതിക്രമ കേസുകള്‍ ഫയല്‍ ചെയ്തു. ടിപ്പററി, വാട്ടര്‍ഫോര്‍ഡ് കോടതിയില്‍ 277 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.ഡബ്ലിനിലെ പത്ത് മെട്രോ പൊളിറ്റന്‍ ഡിസ്ട്രിക് കോടതികളിലായി 1166 ലൈംഗികാതിക്രമ കേസുകളാണ് ഫയല്‍ ചെയ്തത്. 

മേയോയിലാണ് ലൈംഗികാതിക്രമ കേസുകള്‍ ഏറ്റവും കുറവ്. ഇവിടെ രണ്ട് വര്‍ഷത്തിനിടെ 25 കേസുകള്‍ മാത്രമാണ് കോടതിക്ക് മുമ്പിലെത്തിയത്. ഗോല്‍വെ (45) വാട്ടര്‍ഫോര്‍ഡ്( 63) ലോത്ത്, മീത്ത് ( 66)എന്നിവയാണ് തൊട്ടു മുമ്പില്‍.

എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് അയര്‍ലണ്ട് റേപ് ക്രിസിസ് നെറ്റ് വര്‍ക് ആക്ടിങ് ഡയറഫക്ടര്‍ ക്ലിയോന സെയ്ഡ്‌ലിയര്‍ പറയുന്നു. രാജ്യത്ത് അരങ്ങേറുന്ന ലൈംഗികാതിക്രമ സംഭവങ്ങളുടെ 20 ശതമാനം മാത്രമെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.

കുടിയേറ്റക്കാരുടെ നേരെയുള്ള ലൈംഗീക അതിക്രമകേസുകളും ,വര്‍ദ്ധിക്കുന്നുണ്ട്.ഡബ്ലിനിലാണ് ഇത്തരം കേസുകളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്.കുടിയേറ്റക്കാര്‍ കേസില്‍ ഉള്‍പ്പെടുന്ന സംഖ്യയും കുറവല്ല.ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യക്കാരാണ് കേസുകളില്‍ പെടുന്നവര്‍ അധികവും.ഇന്ത്യാക്കാരുടെ എണ്ണമാവട്ടെ നാമമാത്രമാണ്.

Scroll To Top