Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; കുട്ടികളുടെയും സൈക്കിള്‍ യാത്രികരുടെയും മരണനിരക്ക് കൂടുതലായി

അയര്‍ലണ്ടില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; കുട്ടികളുടെയും സൈക്കിള്‍ യാത്രികരുടെയും മരണനിരക്ക്  കൂടുതലായി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു. റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡയും ചേര്‍ന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഈ വര്‍ഷം ജൂലൈ വരെയുള്ള കണക്കുകളാണ് പ്രസിദ്ധീകരിച്ചത്. റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്ന കുട്ടികളെ എണ്ണം വര്‍ദ്ധിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ ആശങ്കാ ജനകമായ കണ്ടെത്തല്‍. അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ സൈക്കിള്‍ യാത്രക്കാരുടെയും കാല്‍നട യാത്രക്കാരുടെയും എണ്ണം വര്‍ദ്ധിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം 104 അപകടങ്ങള്‍ ഉണ്ടായതില്‍ 113 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ അപകടങ്ങളുടെ എണ്ണം 2 കൂടിയപ്പോള്‍ മരണ നിരക്കില്‍ 5 പേര്‍ കൂടുതലായി കൊല്ലപ്പെട്ടു. 

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 190 പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2005 ന് ശേഷം വാര്‍ഷിക മരണ നിരക്കില്‍ വന്‍ വര്‍ദ്ധനവണിത്. ഈ വര്‍ഷം ആദ്യത്തെ 7 മാസം കൊണ്ട് വാഹനാപകടങ്ങളില്‍ മരിച്ചവരില്‍ 13 പേര്‍ പതിനാറ് വയസിനു താഴെ പ്രായമുള്ളവരാണ്. ഇതില്‍ 7 കുട്ടികള്‍ കാല്‍നട യാത്രക്കാരും 6 പേര്‍ കാറില്‍ സഞ്ചരിക്കുമ്പോഴുമാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 7 കുട്ടികളാണ് റോഡപകടങ്ങളില്‍ മരിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏഴ് മാസം കൊണ്ട് തന്നെ 13 കുട്ടികള്‍ മരണമടഞ്ഞു. ഈ വര്‍ഷം ജൂലൈ വരെ 23 കാല്‍നട യാത്രക്കാര്‍ അപകടത്തില്‍ മരിച്ചു. മരണമടഞ്ഞ കാല്‍നട യാത്രക്കാരില്‍ 14 പേര്‍ സ്ത്രീകളാണ്. കാല്‍നട യാത്രക്കാരുടെ മരണ നിരക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9 മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു. 

സൈക്കിള്‍ യാത്രക്കാരായ ഒന്‍പത് പേര്‍ ഏഴ് മാസം കൊണ്ട് റോഡപകടത്തില്‍ ജീവന പൊലിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 5 സൈക്കിള്‍ യാത്രക്കാര്‍ മാത്രമേ മരണമടഞ്ഞുള്ളൂ. ബൈക്ക് യാത്രക്കാര്‍ 15 പേര്‍ മരണമടഞ്ഞു. പ്രധാനമായും കാറുമായി കൂട്ടി ഇടിച്ചുണ്ടാകുന്ന അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ നിരക്കില്‍ റോഡപകടങ്ങള്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം ആകെ മരണ നിരക്ക് 216 ല്‍ എത്തിയെക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ അപകട നിരക്ക് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള മുന്നൊരുക്കത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റിയും ഗാര്‍ഡ അധികൃതരും

Scroll To Top