Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ മൂന്ന് പുതിയ യൂണിവേഴ്‌സിറ്റികള്‍ കൂടി ആരംഭിച്ചേക്കും

അയര്‍ലണ്ടില്‍ മൂന്ന് പുതിയ യൂണിവേഴ്‌സിറ്റികള്‍ കൂടി ആരംഭിച്ചേക്കും

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ടെക്‌നോളജി സ്ഥാപനങ്ങള്‍ ഒന്നായ്‌ച്ചേര്‍ന്നാല്‍ അവയ്ക്ക് പുതിയ യൂനിവേഴ്‌സിറ്റികള്‍ക്ക് അപേക്ഷിക്കാമെന്ന പുതിയ നിയമം കഴിഞ്ഞ ദിവസം ഡയലില്‍ അവതരിപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നിലവിലുള്ള വിവിധ ടെക്‌നോളജി സ്ഥാപനങ്ങള്‍ ഗ്രൂപ്പായി ചേര്‍ന്ന് യൂണിവേഴ്‌സിറ്റികള്‍ രൂപീകരിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു.

മൂന്ന് ഗ്രൂപ്പുകളാണ് ലയനത്തിനും പുതിയ യൂനിവേഴ്‌സിറ്റിക്കായി അപേക്ഷിക്കാനും തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നത്.

ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, താല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബ്ലഞ്ചാഡ്‌സ്ടൗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എ്‌നിവയാണ് ഒന്നാമത്തെ സംഘം.
കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ട്രേലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി രണ്ടാം വിഭാഗവും, വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാര്‍ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മൂന്നാം സംഘവുമാണ്.ഇവയെ യൂണിവേഴ്‌സിറ്റികളാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി
പല ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കും ഇത് വളരെ മികച്ച സമയമാണെന്നും ലിമറിക് യൂനിവേഴ്‌സിറ്റിയും ഡിസിയുവും ഇത്തരത്തിലാണ് 1989ല്‍ യൂനിവേഴ്‌സിറ്റി സ്റ്റാറ്റസ് സ്വന്തമാക്കിയതെന്നുംവിദ്യഭ്യാസ വകുപ്പ് മന്ത്രി റൗറി ക്വിന്‍ പറഞ്ഞു.
പുതിയ ഉപരി പഠന സ്ഥാപനങ്ങളായി ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍ മാറാനുള്ള വഴിയാണ് പദ്ധതി സൃഷ്ടിച്ചിരിക്കുന്നതെന്നും മികച്ചരീതിയിലുള്ള വിദ്യാഭ്യാസവും റിസര്‍ച്ചുകളും ഇതുവഴി ലക്ഷ്യമാക്കുന്നുണ്ടെന്നും വിദ്യഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.
മറ്റ് യൂനിവേഴ്‌സിറ്റികളെ പോലെ മികച്ച രീതിയിലുള്ള ലെവലിലേക്ക് ടെക്‌നോളജിക്കല്‍ സ്ഥാപനങ്ങളെയും ഉയര്‍ത്താനും ഇത് വഴി വയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Scroll To Top