Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ മഴ മാറി, ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥ

അയര്‍ലണ്ടില്‍ മഴ മാറി, ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥ

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഈ ആഴ്ച തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം.
മഴ മാറി തെളിഞ്ഞ കാലാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഈ ആഴ്ച
തുടക്കത്തില്‍ തന്നെ ലഭിക്കുന്നത്. മഴ മാറി തെളിഞ്ഞ കാലാവസ്ഥ ആകുന്നതോടെ
താപനില 15 ഡിഗ്രീ സെല്‍ഷ്യസാകും. ഇന്ന് നാളെയും സമാനമായ കാലാവസ്ഥ
തന്നെയാകും രാജ്യവ്യാപകമായി അനുഭവപ്പെടുകയെന്ന് കാലാവസ്ഥ വിദഗ്ദര്‍
അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ പ്രത്യേകിച്ചും
വരണ്ട കാലാവസ്ഥ ആയിരിക്കും.

ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് 15
ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുധനാഴ്ചയും
സമാനമായ കാലാവസ്ഥ തന്നെ ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നു. അതേസമയം
രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നാളെ നേരിയ തോതില്‍ മഴ അനുഭവപ്പെട്ടേക്കാം
കുറഞ്ഞ തോതില്‍ മാത്രമേ ഈ മേഖലയില്‍ മഴ ലഭിക്കൂ. അതുകൊണ്ട് തന്നെ മഴയുടെ
ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്നും മെറ്റ് എറാന്‍ അറിയിച്ചു

Scroll To Top