Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ മഴ തുടരുന്നു,റോഡ് യാത്രികര്‍ക്ക് മുന്നറിയിപ്പ് 

അയര്‍ലണ്ടില്‍ മഴ തുടരുന്നു,റോഡ് യാത്രികര്‍ക്ക് മുന്നറിയിപ്പ് 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കനത്ത മഴ തുടരുന്നു. ഇന്നും ഉച്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. 60 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലെന്‍സ്റ്റര്‍, കവന്‍, മൊണാഹന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തന്നെ മഴ കനക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. രണ്ടാമത്തെ ഏറ്റവും മുന്നറിയിപ്പായ ഓറഞ്ച് കാറ്റഗറിയിലുള്ള മുന്നറിയിപ്പാണ് കാലാവസ്ഥകേന്ദ്രം നല്‍കിയിരുന്നത്.എന്നാല്‍ ഇന്ന് രാവിലെ ഓറഞ്ച് കാറ്റഗറി മുന്നറിയിപ്പ് മാറ്റിയിട്ടുണ്ട്.

ഇന്ന് ഉച്ച മുതല്‍ നാളെ വൈകിട്ട് വരെ താരതമ്യേനെ നല്ല കാലാവസ്ഥയാകുമെന്നാണ് മെറ്റ് എറാന്‍ സൂചന നല്കുന്നത് 

ഇന്നലെ രാവിലെ വരെ 25 മില്ലി മീറ്ററിനും 40 മില്ലി മീറ്ററിനും ഇടയ്ക്ക് മഴ ലഭിച്ചു. മിക്കയിടങ്ങളിലും വെള്ളം കയറി. ടിപ്പെററി, വാട്ടര്‍ഫോര്‍ഡ്
എന്നിവടങ്ങളിലും വെള്ളപ്പൊക്ക സാധ്യത പ്രവചിക്കപ്പെടുന്നു. ഇവിടെ 40 മില്ലി മീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഡബ്ലിനിലെ എം1 മോട്ടോര്‍വെ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. വാഹന ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു ഗാര്‍ഡയും മുന്നറിയിപ്പ് നല്‍കി.

ഗ്രേ സ്റ്റോണ്‍സിനും ബ്രെയ്ക്കും ഇടയില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ ഡാര്‍ട്ട് സര്‍വീസ് മുടങ്ങി. മീത്ത്തിലെ എന്‍ 3യിലും
ഡബ്ലിനിലെ മാര്‍ഗരറ്റ് റോഡിലും ഒനിലധികം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബല്ലിമന്‍ ഗാര്‍ഡ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്
രണ്ട് ജയില്‍പ്പുള്ളികളെ മാറ്റി പാര്‍പ്പിക്കേണ്ടതായി വന്നു.

Scroll To Top