Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ മരണമടഞ്ഞ അമേരിക്കന്‍ മലയാളി യുവതി സീത തോമസിന്റെ മരണകാരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍

അയര്‍ലണ്ടില്‍ മരണമടഞ്ഞ അമേരിക്കന്‍ മലയാളി യുവതി സീത തോമസിന്റെ മരണകാരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ മരണമടഞ്ഞ അമേരിക്കന്‍ മലയാളി യുവതി സീത തോമസിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി സ്ഥിരീകരിച്ചു .വാഹനാപകടത്തിലാണ് സിത മരിച്ചതെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പറയപ്പെടുന്നു .
യുവതി അമേരിക്കന്‍ സിറ്റിസണ്‍ ആയതിനാല്‍ നയതന്ത്ര പരമായ ഇടപെടലുകള്‍ മൂലമായിരിക്കാം വിവരങ്ങള്‍ പുറത്ത് വരാത്തതെന്ന് യുവതിയുടെ കേരളത്തിലെ ബന്ധുക്കള്‍ ഐറിഷ് മലയാളിയോട് പറഞ്ഞു .
കൂത്താട്ടുകുളം മണ്ണത്തുരിലാണ് സീതയുടെ തെക്കന്‍ എന്ന തറവാട് വീട് .ദീര്‍ഘകാലമായി അമേരിക്കയിലാണ് യുവതിയുടെ കുടുംബം

പ്രശസ്ത അമേരിക്കന്‍ മലയാളിയും ഭാഷാസ്‌നേഹിയും ന്യൂയോര്‍ക്കിലെ സര്‍ഗ്ഗവേദിയുടെ ചുമതലക്കാരനുമായ സീതയുടെ പിതാവ് മനോഹര്‍ തോമസ് വിവരം അറിഞ്ഞ ഉടന്‍ ഭാര്യ ജമിനിയോടും ,മകന്‍ നീലിനോടുമൊപ്പം ഡബ്ലിനില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് .സ്‌കോട്ട്‌ലണ്ടില്‍ ഉള്ള ബന്ധു ഡോ അശോകും ഡബ്ലിനില്‍ എത്തിയിരുന്നു
ഡബ്ലിനിലേയ്ക്ക് പുറപ്പെടുന്നു എന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇവരില്‍ നിന്നും യാതൊരു വിവരവും ലഭിച്ചിട്ടില്ലത്രേ
അമേരിക്കന്‍ എംബസിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് മനോഹര്‍ തോമസും കുടുംബവും ഡബ്ലിനിലേയ്ക്ക് തിരിച്ചതെന്നാണ് അമേരിക്കയിലുള്ള സുഹൃത്തുക്കള്‍ പറയുന്നത് .
യുവതി അയര്‍ലണ്ടില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയറിഞ്ഞു ഡബ്ലിനിലേയ്ക്ക് പുറപ്പെട്ട മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കളെക്കുറിച്ചും പിന്നീട ഒരു വിവരങ്ങളും നാട്ടിലേയോ അമേരിക്കയിലേയോ സുഹൃത്തുക്കള്‍ക്കും ലഭിച്ചിട്ടില്ല

അയര്‍ലണ്ടില്‍ മെഡിക്കല്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്ന സിത ഇന്നലെ രാവിലെ വാഹനാപകടത്തില്‍ മരിച്ചു എന്ന വിവരം അറിഞ്ഞു അമെരിക്കന്‍ മലയാളികള്‍ ഒന്നടക്കം ഞെട്ടലിലാണ് .അമേരിക്കയിലെ അറിയപ്പെടുന്ന സാമുഹ്യ പ്രവര്‍ത്തകരില്‍ ഒരാളാണ് മനോഹര്‍ തോമസ് .

അമേരിക്കയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മനോഹര്‍ തോമസും കുടുംബവും കലാ സാംസ്‌കാരിക രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് .സിതയുടെ മരണത്തില്‍ അമേരിക്കന്‍ സാഹിത്യ സല്ലാപം സംഘടന അനുശോചനം രേഖപ്പെടുത്തി

സിതയുടെ ആകസ്മികമായ വേര്‍പ്പാടില്‍ അമേരിക്കന്‍ സാംസ്‌കാരിക സംഘടനയായ’ ലാനയും അനുശോചനം രേഖപ്പെടുത്തി .മനോഹര്‍ തോമസിന്റെയും കുടുംബത്തില്‍ പങ്കു ചേരുന്നതായി സംഘടനാ സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം പറഞ്ഞു

കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി അയര്‍ലണ്ടില്‍ പഠിച്ചു കൊണ്ടിരുന്ന സിതയുടെ പഠനം പൂര്‍ത്തിയാക്കി അമേരിക്കയിലേക്ക് സെപ്റ്റംബര്‍ അവസാനം തിരിച്ചുതയാറെടുക്കുന്നതിനിടെയാണ് സിതയെ മരണം തട്ടിയെടുത്തത്

എന്നാല്‍ അയര്‍ലണ്ടില്‍ എവിടെയാണ് അപകടം നടന്നതെന്ന് അയര്‍ലണ്ടിലേയ്ക്ക് തിരിച്ച ബന്ധുക്കളില്‍ നിന്നുള്ള വിവരം ഇതേ വരെ ലഭിച്ചിട്ടില്ലെന്ന് വിവരം റിപ്പോര്‍ട്ട് ചെയ്ത മുതിര്‍ന്ന അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുക്കുളം ഐറിഷ് മലയാളിയെ അറിയിച്ചു

എന്നാല്‍ ഡബ്ലിനിലാണ് യുവതി പഠിച്ചു കൊണ്ടിരുന്നതെന്ന് കേരളത്തിലെ ബന്ധുക്കള്‍ പറയുന്നു .കല്‍നര്‍ ആര്‍ട്‌സ് പൂര്‍ത്തിയാക്കിയ ശേഷം കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ സിത ഏതാനം നാള്‍ ജോലി ചെയ്തിരുന്നു .

Scroll To Top