Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍

അയര്‍ലണ്ടില്‍ മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മക്കളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍ സഞ്ജീവ് ഛന്ദ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹങ്ങളുമായി വെസ്റ്റ് പോര്‍ട്ടിലെ റോസ്ബഗില്‍ ഒരു മതിലില്‍ കാറിടിപ്പിച്ച ശേഷം ഛന്ദ കഴുത്തില്‍ കയറു കുരുക്കി ആത്മഹത്യക്ക് ശ്രമിക്കുന്നത് കണ്ടുവെന്നാണ് സാക്ഷി മൊഴി.ഈ കേസില്‍ നടന്നു കൊണ്ടിരിക്കുന്ന വിചാരണയിലാണ് ഈ സാക്ഷി മൊഴി. താന്‍ ബലം പ്രയോഗിച്ചാണ് ഛന്ദയെ ആത്മഹത്യ ശ്രമത്തില്‍ നിന്ന് രക്ഷിച്ചതെന്നും സംഭവത്തിന് ദൃക് സാക്ഷിയായ വെസ്റ്റ് പോര്‍ട്ട് സോളിസിറ്റര്‍ ഷീന്‍ ഫോയ് മൊഴി നല്‍കി. 

Chada-familyJPGഇയാള്‍ക്ക് പിന്നാലെ എത്തിയ റോസ്ബഗില്‍ താമസിക്കുന്ന മറ്റൊരു ദൃക്‌സാക്ഷിയും സമാനമായ മൊഴി നല്‍കി ഛന്ദ ഇടിപ്പിച്ച കാറില്‍ നിന്ന് ഇവരാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.കാറിനുള്ളില്‍ പരിശോധന നടത്തിയ ഇരുവരും കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച വിശദമായ മൊഴി നല്‍കി.മൃതദേഹങ്ങള്‍ കണ്ടെത്തുമ്പോള്‍ മരണം നടന്നിട്ട് അധിക സമയം ആയിട്ടുണ്ടായിരുന്നില്ലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. ഛന്ദ കുറ്റസമ്മത മൊഴിയില്‍ ഇക്കാര്യം സമ്മതിച്ചിരുന്നു. കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായി. 

പണത്തിനു വേണ്ടിയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ ഗാര്‍ഡയ്ക്ക് നല്കിയ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.കുട്ടികളെ കൊലപ്പെടുത്തിയതിനു തലേന്നാള്‍ വാഹനം റോഡ് സൈഡില്‍ ഇട്ട ഇയാള്‍ കുട്ടികളെ ഉറക്കി കിടത്തി.വെളുപ്പിന് 5 മണിയോടെയാണ് കുട്ടികളെ കയര്‍ കഴുത്തില്‍ കുരുക്കി ഈ നരാധമന്‍ കൊലപ്പെടുത്തിയത്.

താന്‍ കുട്ടികളെ സ്‌നേഹിച്ചിരുന്നു.എന്നാല്‍ താന്‍ തന്നെ എല്ലാം നശിപ്പിച്ചുവെന്നും ഇയാള്‍ പശ്ചാത്താപത്തോടെ പറഞ്ഞു. കുട്ടികളുടെ മാതാവ് കാത്ത്‌ലീന്‍ ഛന്ദും ബന്ധുക്കളും വിചാരണയില്‍ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ച് മാസമായി തന്റെ തീരാദുഃഖത്തില്‍ തനിക്ക് പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും നന്ദിയുണ്ടെന്ന് കാത്ത്‌ലീന്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മെയോയില്‍ താമസക്കാരനായിരുന്ന ഇന്ത്യക്കാരന്‍ സഞ്ജീവ് ഛന്ദ തന്റെ മക്കളായ ഈഗന്‍, റുവാരി എന്നിവരെ കൊലപ്പെടുത്തിയത്.കോടതി ഇരട്ട ജീവപ്ര്യന്തം വിധിച്ചിട്ടുള്ള ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ഇപ്പോള്‍ വാദം നടക്കുന്നത് 

Scroll To Top