Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 1604 വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മാത്രമാണ് പ്ലാനിംഗ് പെര്‍മിഷന്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ അപേക്ഷകളുടെ എണ്ണം നന്നായി കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം വീട് വയ്ക്കാന്‍ പ്ലാനിംഗ് അനുമതി തേടിയുള്ള അപേക്ഷകള്‍ 704 എണ്ണം കുറഞ്ഞു. ഈ വര്‍ഷത്തെ അപേക്ഷകളുടെ എണ്ണത്തില്‍ 30.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

വീട് നിര്‍മ്മാണത്തിന് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകളില്‍ മാത്രം 22.3 ശതമാനം കുറവുണ്ടായി. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വീട് നിര്‍മ്മാണത്തിന് അനുമതി തേടിക്കൊണ്ടുള്ള 1,446 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ള അപേക്ഷകള്‍ ഈ വര്‍ഷം വെറും 158 എണ്ണം മാത്രമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിന് അനുമതി തേടി 448 അപേക്ഷകള്‍ ലഭിച്ചിരുന്നു. അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിന് അനുമതി തേടിയുള്ള അപേക്ഷകള്‍ ഈ വര്‍ഷം 64.7 ശതമാനം കുറഞ്ഞു. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 

പുതിയതായി നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ കൂടാതെ പുതുക്കി പണിയുന്നതിനും പഴയ കെട്ടിടങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും മറ്റ് അറ്റകുറ്റപ്പണികള്‍ക്കും കൂടിയുള്ള മൊത്തം അപേക്ഷകള്‍ ഈ വര്‍ഷം 3,833 അപേക്ഷകള്‍ ലഭിച്ചു. മൊത്തം അപേക്ഷകളുടെ എണ്ണത്തില്‍ മാത്രം 2013 ണെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവുണ്ട്. 2013 ല്‍ ആദ്യപാദത്തിലെ മൊത്തം അപേക്ഷകളുടെ എണ്ണം 3,275 ആയിരുന്നു. ഇതുമായി താരത്യം ചെയ്താല്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ ആകെ അപേക്ഷകളുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ദ്ധനവുണ്ട്.

Scroll To Top