Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണം വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ദര്‍,’ഹെല്‍പ് ടു ബ്വില്‍റ്റ് സ്‌കീം’നടപ്പാക്കണമെന്ന് നിര്‍ദേശം 

അയര്‍ലണ്ടില്‍ ഭവന നിര്‍മ്മാണം വര്‍ദ്ധിപ്പിക്കണമെന്ന് വിദഗ്ദര്‍,’ഹെല്‍പ് ടു ബ്വില്‍റ്റ് സ്‌കീം’നടപ്പാക്കണമെന്ന് നിര്‍ദേശം 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കണമെന്ന് വിദഗ്ദര്‍.ഡബ്ലിനിലെ ഭവനമേഖലയിലെ അസാധാരണ വിലക്കയറ്റത്തെക്കുറിച്ച് ഐറിഷ് ബാങ്കിംഗ് ഫെഡറേഷന്‍ നടത്തിയ പഠനത്തില്‍ ഡാവിയിലെ മുഖ്യ സാമ്പത്തിക വിദഗ്ദന്‍ കോണല്‍ മകൊളിയാണ് ഇക്കാര്യം പറഞ്ഞത്. ആവശ്യത്തിനു ആനുപാതികമായി ഭവന വിതരണം വര്‍ദ്ധിപ്പിക്കാന്‍ വീടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.

തലസ്ഥാനനഗരിയായ ഡബ്ലിനിലാണ് ഭവന പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുന്നത്.ഡാഫ്റ്റ്  ഡോട്ട് ഐഇ നടത്തിയ ഒരു പഠനത്തില്‍ ഡബ്ലിനില്‍ ഈ വര്‍ഷം 20 ശതമാനംവരെ ഭവന വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ആവശ്യത്തിനു ആനുപാതികമായി വീടുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുമില്ല. ഇതാണ് ഭവന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വീട് വാങ്ങുന്നവര്‍ക്ക്
സഹായമായി ഗവണ്‍മെന്റ് ഈയിടെ ഒരു ഹെല്പ് ടു ബൈ സ്‌കീം പ്രഖ്യാപിച്ചിരുന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഡെപ്പോസിറ്റ് തുകയുടെ ഒരു വിഹിതം
ഗവണ്‍മെന്റ് നല്കുന്ന പദ്ധതിയാണ് ഹെല്പ് ടു ബൈ സ്‌കീം. എന്നാല്‍ ഹെല്പ് ടു ബൈ സ്‌കീമിനെക്കാള്‍ ഇന്നാവശ്യം ഹെല്പ് ടു ബില്ഡ് സ്‌കീമാണെന്ന് അദ്ദേഹം
പറഞ്ഞു. ആവശ്യത്തിന് ആനുപാതികമായി വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്കാതെ ഹെല്പ് ടു ബൈ സ്‌കീം പ്രഖ്യാപിച്ചിട്ട് എന്ത് ഗുണം അദ്ദേഹം
ചോദിച്ചു.

യുകെയിലും സമാനമായ ഹെല്പ് ടു ബൈ സ്‌കീം ഗവണ്‍മെന്റ് നടപ്പിലാക്കിയിരുന്നു. എന്നാല്‍ ഹെല്പ് ടു ബൈ സ്‌കീം എങ്ങനെ നടപ്പിലാക്കരുത് എന്നതിന്റെ ഉദാഹരണമായി യുകെ മാറിയതായി വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

സെന്‍ട്രല്‍ സ്ടാറ്റിറ്റിക്‌സ് ഓഫീസ് നല്കുന്ന കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17.7ശതമാനം ഭവന വില വര്‍ദ്ധിച്ചു. പ്രതിമാസം 3.1ശതമാനം വീതമാണ് വില കൂടിക്കൊണ്ടിരിക്കുന്നത്. വീട് വാങ്ങുന്നതിനുള്ള മോര്‍ട്ട്‌ഗേജ്
അപേക്ഷകള്‍ക്ക് ധാരാളമായി അംഗീകാരം ലഭിക്കുന്നുണ്ട്. എന്നാല്‍ മോര്‍ട്ട്‌ഗേജ് തുകയുമായി വീട് വാങ്ങാന്‍ ചെല്ലുമ്പോള്‍ വീടുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്
അയര്‍ലണ്ടില്‍. ഈ പ്രതിസന്ധിക്ക് പരിഹാരമായി ഭവന നിര്‍മ്മാണം വര്‍ദ്ധിപ്പിച്ചെ മതിയാകൂ എന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Scroll To Top