Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ബി ജെ പി യൂണിറ്റിന് ഇന്ന് ഔപചാരിക തുടക്കം 

അയര്‍ലണ്ടില്‍ ബി ജെ പി യൂണിറ്റിന് ഇന്ന് ഔപചാരിക തുടക്കം 

ഡബ്ലിന്‍ :ഭാരതീയ ജനതാ പാര്‍ട്ടിയുടെ അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഔപചാരികമായ തുടക്കമാവും.തിരഞ്ഞെടുപ്പ് കാലത്ത് മുതല്‍ ബി ജെ പിയുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ അയര്‍ലണ്ടില്‍ ഉണ്ടായിരുന്നുവെങ്കിലും സംഘടനാ സ്വാഭാവം ഉണ്ടായിരുന്നില്ല.

ഡബ്ലിന്‍ 1 ലെ ഗ്രീഷാം ഹോട്ടലില്‍ ഇന്ന് വൈകിട്ട് 4 .30 മുതല്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള സംഘടനാ നേതാക്കളും പങ്കെടുക്കും.ഡബ്ലിന്‍ ഡപ്യൂട്ടി മേയര്‍ ലാറി ഓ ടൂളി ,നോര്‍ത്ത് ഡല്‍ഹി ഡപ്യൂട്ടി മേയര്‍ രവീന്ദ്ര ഗുപ്ത,ബി ജെ പി ഓവര്‍സീസ് അഫയെഴ്‌സ് ഗ്ലോബല്‍ അധ്യക്ഷന്‍ വിജയ് ജോളി എന്നിവരും ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ നിരവധി കൌണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുക്കും 

കൂടുതല്‍ വിവരങ്ങള്‍ക്ക് :0899792008, 0831532239.

Scroll To Top