Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഏകദിന സെമിനാര്‍

അയര്‍ലണ്ടില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഏകദിന സെമിനാര്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഏകദിന സെമിനാര്‍ നടത്തുന്നു. ഡബ്ലിന്‍ 2ലെ ഡബ്ലിന്‍ കാസിലിലെ പ്രിന്റ്‌വര്‍ക്ക്‌സ് ബില്‍ഡിംഗില്‍ വച്ച് ഈ മാസം 16നാണ് സെമിനാര്‍. അയര്‍ലണ്ടില്‍ ബിസിനസ് തുടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഈ സെമിനാറില്‍ നിന്ന് ലഭിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്‌രും സെമിനാറില്‍ പങ്കെടുക്കും. 

പ്രധാനമായും ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നവരെയും സ്റ്റാര്‍ട്ടപ്പ് കമ്പനിളെയും ലക്ഷ്യമിട്ടാണ് സെമിനാര്‍ നടത്തുന്നത്. 30ഓളം സര്‍ക്കാര്‍ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പൂര്‍ണ്ണമായും സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. 

പ്രവേശനം പരിമിതമായതിനാല്‍ മൂന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുവെന്ന് സംഘാടകര്‍ അറിയിച്ചു. info@takingcareofbusiness.ie എന്ന വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ സെമിനാറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും

Scroll To Top