Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാനിയുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചു

അയര്‍ലണ്ടില്‍ ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാനിയുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാന്‍ പൌരന്റെ ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിച്ചു. ബലാത്സംഗ കേസില്‍ 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന സല്‍മാന്‍ ദര്‍ എന്ന 33 കാരനാണ് ഏഴ് വര്‍ഷം കൂടി തടവ് ശിക്ഷ ലഭിച്ചത്. 2004 ല്‍ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഇയാള്‍ക്ക് ആദ്യശിക്ഷ ലഭിച്ചത്. 

ഇതിനിടയില്‍ താന്‍ ചെയ്ത രണ്ട് ബലാത്സംഗ കേസുകളില്‍ കൂടി ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്ക് 7 വര്‍ഷം കൂടി ജയില്‍ ശിക്ഷ ലഭിച്ചത്. രാത്രി വൈകി തനിയെ വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളെ പതിയിരുന്ന് ആക്രമിച്ച് കീഴടക്കുന്നതാണ് സല്‍മാന്റെ രീതി. ഇയാളുടെ ഇരകളായ സ്ത്രീകള്‍ എല്ലാം തന്നെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. 

ലാഹോര്‍ സ്വദേശിയായ സല്‍മാന്‍ 2003 ലാണ് അയര്‍ലണ്ടില്‍ എത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദദാരിയായ സല്‍മാന്‍ പരമ്പരാഗത മുസ്ലീം കുടുംബത്തിലെ അംഗമാണ്. ഇരയാക്കുന്ന സ്ത്രീകളെ പുറകെ ചെന്ന് ക്രൂരമായി ആക്രമിച്ച് കീഴടക്കിയ ശേഷം ലൈംഗികമായി ഉപയോഗിക്കുന്നതായിരുന്നു സല്‍മാന്റെ രീതി. ഇയാളുടെ പീഡനത്തിനിരയായ ഒരു യുവതി പോളണ്ടുകാരിയും മറ്റൊരാള്‍ മെക്‌സിക്കന്‍ സ്വദേശിനിയുമാണ്. ബാക്കി എല്ലാവരും അയര്‍ലണ്ടുകാര്‍ തന്നെയാണ്. 

Scroll To Top