Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ പ്രതിദിനം 48 പുതിയ കമ്പനികള്‍ തുടങ്ങുന്നു; 37 കമ്പനികള്‍ അടച്ച് പൂട്ടുന്നു

അയര്‍ലണ്ടില്‍ പ്രതിദിനം 48 പുതിയ കമ്പനികള്‍ തുടങ്ങുന്നു; 37 കമ്പനികള്‍ അടച്ച് പൂട്ടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 12,000 പുതിയ കമ്പനികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രതിദിനം 48 കമ്പനികള്‍ വീതമാണ് അയര്‍ലണ്ടില്‍ തുടങ്ങുന്നത്. അതേസമയം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന 37 കമ്പനികള്‍ ദിനം പ്രതി പൂട്ടി പോകുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 259 കമ്പനികള്‍ പൂട്ടിപ്പോയി. പുതിയതായി തുടങ്ങുന്ന കമ്പനികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍പ് ഉണ്ടായിരുന്ന സാമ്പത്തിക സ്ഥിതിയിലേക്ക് അയര്‍ലണ്ട് തിരിച്ച് പോകുന്നതിന്റെ സൂചനയാണെന്ന് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു. 

ബിസിനസ് ബാരോമീറ്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാത്രം പുതിയതായി തുടങ്ങുന്ന കമ്പനികളുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ദ്ധന ഉണ്ടായി. പുതിയതായി തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നാലിലൊന്നും പ്രൊഫഷണല്‍ സര്‍വീസുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളാണ്. കണക്കുകള്‍ പ്രകാരം പുതിയ കമ്പനികളില്‍ 19 ശതമാനം സോഷ്യല്‍ പെഴ്‌സണല്‍ സര്‍വീസ് മേഖലയില പ്രവര്‍ത്തിക്കുന്നവയാണ്. ഐടി, നിര്‍മ്മാണ മേഖലകളില്‍ യഥാക്രമം 8.3%, 7.8% കമ്പനികള്‍ പ്രതിദിനം പ്രവര്‍ത്തനം ആരംഭിക്കുന്നു.

പുതിയ കമ്പനികള്‍ തുടങ്ങുമ്പോള്‍ ലഭിക്കുന്ന ആയിരക്കണക്കിന് യൂറോയുടെ ബെനഫിറ്റുകളും ,സബ്‌സീഡികളും തട്ടിയെടുക്കുകയാണ് ഇത്തരം തട്ടികൂട്ടലുകളുടെ ലക്ഷ്യമെന്നും,ഒരു സംഘം ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ട് നില്‍ക്കുന്നതായും ആരോപണമുണ്ട്

Scroll To Top