Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ പൊതുമേഖല ആശുപത്രികളിലെ പ്രൈവറ്റ് രോഗികളില്‍ നിന്ന് പണം ഈടാക്കാന്‍ നിര്‍ദ്ദേശം

അയര്‍ലണ്ടില്‍ പൊതുമേഖല ആശുപത്രികളിലെ പ്രൈവറ്റ് രോഗികളില്‍ നിന്ന് പണം ഈടാക്കാന്‍ നിര്‍ദ്ദേശം

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുമേഖല ആശുപത്രികളിലെ പ്രൈവറ്റ് രോഗികളില്‍ നിന്ന് പണം ഈടാക്കാന്‍ ആലോചന. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗികളില്‍ നിന്ന് പണം ഈടാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗികളുടെ ചികിത്സ ചെലവ് ഇന്‍ഷുറന്‍സ്‌കമ്പനിയില്‍ നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പൊതുമേഖല ആശുപത്രികളുടെ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

അതേസമയം സ്വകാര്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള രോഗികളില്‍ നിന്ന് പണംഈടാക്കാമെന്ന സാഹചര്യം നിലവില്‍ വന്നാല്‍ ആശുപത്രികള്‍ പ്രൈവറ്റ് രോഗികള്‍ക്ക് അമിത പ്രാധാന്യം നല്കുകയും അതിലൂടെ മറ്റ് രോഗികള്‍ അവഗണിക്കപ്പെടുമോ എന്നുംആശങ്ക ഉയര്‍ന്നിട്ടുണ്ട്. പുതിയ നിര്‍ദ്ദേശം ആരോഗ്യനയത്തിന്വിരുദ്ധമാകുമെന്ന് എച്ച്.എസ്.ഇ അധികൃതരും സമ്മതിച്ചു. 

എമര്‍ജന്‍സിയായി അഡ്മിറ്റ് ചെയ്യപ്പെട്ട രോഗികള്‍, കിടക്കയിലോ, ട്രോളിയിലോ, തെറാപ്പി ചെയറിലോ ചികിത്സ തേടുന്നവര്‍, വാര്‍ഡിലോ ഇടനാഴിയിലോ ചികിത്സ തേടുന്നവര്‍ എന്നീ വിഭാഗം പ്രൈവറ്റ് രോഗികളില്‍ നിന്ന് പണം ഈടാക്കാമെന്നാണ് നിര്‍ദ്ദേശം.

അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയ്‌ക്കെതിരെ അപ്രതീക്ഷിതആക്രമണമായിപ്പോയെന്ന് ഈ മേഖലയില്‍ നിന്നുള്ള വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ നിര്‍ദ്ദേശത്തിന് അനുസൃതമായി ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ഭേദഗതി ചെയ്തിട്ടില്ലെന്നും ഇന്‍ഷുറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. അതേസമയം പെട്ടന്നുള്ള നിര്‍ദ്ദേശമല്ലെന്നും ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച തീരുമാനം ഇപ്പോള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പ് പ്രതികരിച്ചു. വെയ്റ്റിംഗ് ലിസ്റ്റ് അനന്തമായി നീളുമെന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങള ആരോഗ്യമന്ത്രി ലിയോ വരട്കര്‍ നിഷേധിച്ചു.

Scroll To Top