Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയ വിസയ്ക്ക് അപേക്ഷിച്ചവരില്‍ ഏറ്റവും അധികം ഇന്ത്യക്കാര്‍

അയര്‍ലണ്ടില്‍ പുതിയ വിസയ്ക്ക് അപേക്ഷിച്ചവരില്‍ ഏറ്റവും അധികം ഇന്ത്യക്കാര്‍

ഡബ്ലിന്‍ സാമ്പത്തിക പ്രതിന്ധിയിലും അയര്‍ലണ്ട് പ്രവാസികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെ. വര്‍ഷംതോറും ഇവിടേക്ക് ജോലി സ്വപ്‌നവുമായി വരുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

അയര്‍ലണ്ടിലെ പ്രവാസികളില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പുതിയ വിസയ്ക്ക് അപേക്ഷിച്ചവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
2011ലെ സെന്‍സസ് അനുസരിച്ച് അയര്‍ലണ്ടിലെ പ്രവാസി ജോലിക്കാരുടെ എണ്ണം 268,180 ആണ്. ഇത് അയര്‍ലണ്ടില്‍ ജോലിചെയ്യുന്ന ആകെ ആളുകളുടെ 15.1 ശതമാനമാണ്. 2011 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് ഇത്.

2012ല്‍ വിസയ്ക്ക് അപേക്ഷിച്ചവരില്‍ 16ശതമാനം ഇന്ത്യക്കാരാണ്. അപേക്ഷ നല്‍കിയ വരില്‍ 14 ശതമാനം റഷ്യക്കാരും 11 ശതമാനം ചെനക്കാരും 8 ശതമാനം നൈജീരിയക്കാരും 5ശതമാനം ടര്‍ക്കിക്കാരുമാണ്

7,786 വര്‍ക്ക് പെര്‍മിറ്റുകളാണ് ഐറിഷ് സര്‍ക്കാര്‍ 2010ല്‍ അനുവദിച്ചിരുന്നത് , അതില്‍ 2,137പേരുംഇന്ത്യ യില്‍ നിന്നുള്ളവരായിരുന്നു.
ഇപ്പോഴത്തെക്കണക്കുകള്‍ അനുസരിച്ച് 10,000ത്തില്‍പ്പരം ഇന്ത്യക്കാരാണ് അയര്‍ലണ്ടില്‍ താമസിച്ച് ജോലിചെയ്യുന്നത്.like-and-share

Scroll To Top