Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയ ഒരു ചാനല്‍ കൂടി

അയര്‍ലണ്ടില്‍ പുതിയ ഒരു ചാനല്‍ കൂടി

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ ഒരു ചാനല്‍ കൂടി. യുടിവി അയര്‍ലണ്ട് എന്നാണ് പുതിയ ടെലിവിഷന്‍ ചാനലിന്റെ പേര്. ചാനലിന്റെ പ്രചാരണ പരിപാടികള്‍ നടന്നുവരുന്നു. മുന്‍ ആര്‍ടിഇ എക്‌സിക്യൂട്ടീവ് മേരി കര്‍ട്ടിസാണ് പുതിയ ചാനലിന്റെ മേധാവി. റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറമാന്‍മാര്‍, വാര്‍ത്താ അവതാരകര്‍, എഡിറ്റര്‍മാര്‍ തുടങ്ങി ചാനലിന്റെ വാര്‍ത്താ സംഘം സജ്ജമായിക്കഴിഞ്ഞു. വളരെ കുറച്ച കാലം പ്രവര്‍ത്തിച്ച സ്‌കൈ ന്യൂസ് അയര്‍ലണ്ടിലെ പ്രവര്‍ത്തന പരിചയവുമായി വരുന്ന കൊമ്യന്‍ പുതിയ ചാനലിന്റെ അവതാരക സംഘത്തിലുണ്ട്. 

ന്യൂസ്‌ടോക്ക് ബ്രേക്ക്ഫാസ്റ്റ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ ക്രിസ് ഡോനോഗാണ് മറ്റൊരു പ്രധാന വാര്‍ത്താ അവതാരകന്‍. പാറ്റ് കെന്നി അവതരിപ്പിക്കുന്ന ചാറ്റ് ഷോകള്‍ മറ്റൊരു പ്രത്യേകതയാണ്. ഐറിഷ് എക്‌സാമിനറിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായിരുന്ന മേരി രീഗനും ആര്‍ടിഇയുടെ എക്കണോമിക്‌സ് എഡിറ്ററായിരുന്ന പോള്‍ കോള്‍ഗനും പുതിയ ചാനലിന്റെ അണിയറയിലുണ്ട്. ആര്‍ടിഇയില്‍ നിന്ന് വന്ന മാര്‍കസ് ലെഹ്നനാണ് ചാനലിന്റെ വാര്‍ത്താ വിഭാഗം മേധാവി. ആര്‍ടിഇ, ടിവി 3 എന്നീ ചാനലുകളോടായിരിക്കും യുടിവി അയര്‍ലണ്ടിന്റെ പ്രധാന മത്സരം.

Scroll To Top