Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ പുതിയതായി വീട് വാങ്ങുന്നോ ? ഡിപ്പോസിറ്റ് തുക സര്‍ക്കാര്‍ തരും ,95 % വരെ ലോണ്‍ 

അയര്‍ലണ്ടില്‍ പുതിയതായി വീട് വാങ്ങുന്നോ ? ഡിപ്പോസിറ്റ് തുക സര്‍ക്കാര്‍ തരും ,95 % വരെ ലോണ്‍ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ബാങ്കുകള്‍ കൂടുതല്‍ തുക അനുവദിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ തന്നെ മോര്‍ട്ട്‌ഗേജിന്റെ ഒരു ഭാഗം നല്കുന്നത്. ആദ്യമായി വീട് വാങ്ങാന്‍ ആലോചിക്കുന്ന ഇടപാടുകാര്‍ക്കായിരിക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മോര്‍ട്ട്‌ഗേജ് ലഭിക്കുന്നതിനുള്ള ഡെപ്പോസിറ്റ് തുകയില്‍ ഒരു പങ്ക് ഗവണ്‍മെന്റ് നല്കുന്നതോടെ ഇടപാടുകാര്‍ക്ക് കൂടുതല്‍ തുക ലോണ്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ കഴിയും.

വാങ്ങുന്ന വീടുകളുടെ 95 ശതമാനം തുക വരെ ലോണ്‍ ഉറപ്പാക്കുന്ന രീതിയിലാണ് ഗവണ്‍മെന്റ് പദ്ധതി. മോര്‍ട്ട്‌ഗേജിനായി അപേക്ഷിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് കൂടി പിന്തുണ നല്കുന്നതോടെ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഡസ്ട്രിക്ക് കരുത്തേകുമെന്നും ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നു. വീടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള കൂട്ടുകക്ഷി ഗവണ്‍മെന്റിന്റെ ശ്രമഫലമായാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണ മേഖലയില്‍ 60,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ആവശ്യക്കാര്‍ക്ക് നല്കുന്നതിന് ആനുപാതികമായി വീടുകളുടെ എണ്ണം വര്‍ദ്ധിക്കാത്തത് ഭവന വിതരണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ഗവണ്‍മെന്റ് തന്നെ നേരിട്ട് ഈ മേഖലയില്‍ ഇടപെടാന്‍ തീരുമാനിച്ചത്. കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മോര്‍ട്ട്‌ഗേജ് വാങ്ങുന്നവര്‍ക്ക് മുന്നോടിയായുള്ള ഡെപ്പോസിറ്റ് തുകയില്‍ ഒരു വിഹിതം സര്‍ക്കാരുകള്‍ നല്കുന്നുണ്ട്. ‘ഹെല്‍പ്പ് ടു ബൈ’ എന്ന പേരിലാണ് ബ്രിട്ടനില്‍ കാമറൂണ്‍ ഗവണ്‍മെന്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ബ്രിട്ടന്റെ ഹെല്‍പ്പ് ടു ബൈ സ്‌കീമിന്റെ തനി പകര്‍പ്പ് ആയിരിക്കില്ല അയര്‍ലണ്ടില്‍ നടപ്പിലാക്കുന്നത്.വ്യാഴാഴ്ച്ച ചേരുന്ന മന്ത്രിസഭാ യോഗം പദ്ധതിയുടെ വിശദവിവരങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും.

രണ്ടു മുതല്‍ മൂന്ന് വരെ കിടപ്പ് മുറികളുള്ള വീടുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആദ്യമായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കാന് അയര്‍ലണ്ടിലെ സര്‍ക്കാര്‍ സഹായ പദ്ധതിയുടെ ഗുണഫലം ലഭിക്കുക. ഇടപാടുകാര്‍ ലോണ്‍ തുക തിരിച്ചടക്കാന്‍ പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് നഷ്ടം വരാത്ത രീതിയിലാകും അയര്‍ലണ്ടിലെ ഹെല്‍പ്പ് ടു ബൈ സ്‌കീം. ഈ പദ്ധതിയുടെ സഹായത്തോടെ പുതിയതായി പണി കഴിപ്പിക്കുന്ന വീടുകളുടെ എണ്ണം 2016 ഓടെ 25,000 ആയി വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് ഗവണ്‍മെന്റ് നടത്തുന്നത്

Scroll To Top