Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ പഴം പച്ചക്കറി വില കുറയുന്നത് തടഞ്ഞു കര്‍ഷകരെ രക്ഷിക്കാന്‍ ഉടനടി നിയമമെന്ന് മന്ത്രി

അയര്‍ലണ്ടില്‍ പഴം പച്ചക്കറി വില കുറയുന്നത് തടഞ്ഞു കര്‍ഷകരെ രക്ഷിക്കാന്‍ ഉടനടി നിയമമെന്ന് മന്ത്രി

ഡബ്ലിന്‍ :പഴം പച്ചക്കറി വിപണിയില്‍ രൂപപെട്ടിരിക്കുന്ന വിലയുമായി ബന്ധപെട്ട കിടമത്സരങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളുടെ മത്സരം പച്ചക്കറി കര്‍ഷകരെ വന്‍ പ്രതിസന്ധിയിലേയ്ക്കാണ് തള്ളിയിടുന്നതെന്ന് സമ്മതിച്ച കൃഷിമന്ത്രി സൈമണ്‍ കോവിനി . പച്ചക്കറി കര്‍ഷകരെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ െ്രെപസ് വാറില്‍ നിന്ന് സംരക്ഷിക്കാനുള്ള പുതിയ നിയമം ദിവസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ അടുത്ത ആഴ്ച്ച തന്നെ കൊണ്ടുവരുമെന്ന് അറിയിച്ചു.

വിലക്കുറവില്‍ സര്‍വകാല റിക്കാര്‍ഡാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പച്ചക്കറിയ്ക്കു നല്‍കുന്നത് .ഓരോ പൈനാപ്പിളിനോ ,അവോക്കോടയ്‌ക്കോ , ഒരു കിലോ കാരറ്റിനോ ഒക്കെ വെറും ഇരുപത് സെന്റ്റായിരുന്നു ഇന്നലെ ടെസ്‌കോയിലെ വില.ആള്‍ഡിയും ,ലിഡിലുമാവട്ടെ റ്റെസ്‌ക്കൊയെ കടത്തിവെട്ടി .വെറും ആറു സെന്റായിരുന്നു ഇവിടങ്ങളില്‍ ഉരുള കിഴങ്ങിന്റെയും ,കാരറ്റിന്റെയും വില.

പല സൂപ്പര്‍മാര്‍ക്കറ്റുകളും കുറഞ്ഞ വിലയ്ക്ക് പച്ചക്കറികള്‍ ലഭ്യമാക്കാനുള്ള ഒരുക്കം നടത്തുമ്പോള്‍ ബുദ്ധിമുട്ടിലാവുന്നത് കര്‍ഷകരാണെന്നും കോവനി പറയുന്നു. ഇത്തരക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കൂടുതല്‍ റീടെയ്‌ലര്‍മാരും ചൂഷണം ചെയ്യുന്നത് ഉരുളക്കിഴങ്ങ് കര്‍ഷകരെയാണെന്നാണ് ഐഎഫ്എ പറയുന്നത്. ഇതു ക്രിസ്തുമസിനു മുന്‍പുള്ള വിലയുദ്ധത്തിന്റെ മുന്നോടിയാണെന്നും സംഘടന പറഞ്ഞു.
വളരെ കുറഞ്ഞ വിലയില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും വില്‍പ്പന നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ നടപടി സ്വീകരിക്കാന്‍ സാധ്യമല്ലാത്തതാണെന്നും പച്ചക്കറി കൃഷിക്കാരുടെ വരുമാനമാര്‍ഗ്ഗം തന്നെയാണ് ഇതുവഴി തടസപ്പെടുന്നതെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് എഡ്ഡി ഡൗണി പറഞ്ഞു.
പല കര്‍ഷകര്‍ക്കും ഇത്തരത്തിലുള്ള െ്രെപസ് വാര്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി കോവനിയും പറയുന്നു. പുതുതായി രൂപീകരിക്കാന്‍ പോകുന്ന ബില്ല് പച്ചക്കറികള്‍ക്കുള്ള മിനിമം െ്രെപസ് തീരുമാനിച്ചില്ലെന്ന് മന്ത്രി പറയുന്നു.
കര്‍ഷകരും റീടെയ്‌ലര്‍മാരും നിബന്ധനകള്‍ ഒരുപോലെ അംഗീകരിക്കണമെന്നാണ് ഇപ്പോള്‍ ആഹ്വാനംചെയ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ‘ഹലോ മണി’ പോലുള്ള മറ്റു പേമെന്റുകള്‍ കര്‍ഷകരുടെ പക്കല്‍നിന്നും ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും മുന്നോട്ടുവന്നിട്ടുണ്ട്.
കര്‍ഷകരും റീടെയ്‌ലര്‍മാരും തമ്മിലുള്ള പവര്‍ ബാലന്‍സ് പുനക്രമീകരിക്കാനുള്ള ആദ്യപടിയാണ് പുതിയ നിയമമാറ്റം. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ന്യായമായ വരുമാനം ലഭ്യമാക്കുവാനാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ബില്ല് കൊണ്ടുവരുന്നതെന്നും മന്ത്രി പറയുന്നു.

Scroll To Top