Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ പനി പടരുന്നു,ആശുപത്രികളില്‍ പ്രവേശനം കിട്ടാതെ ജനം വലയുന്നു 

അയര്‍ലണ്ടില്‍ പനി പടരുന്നു,ആശുപത്രികളില്‍ പ്രവേശനം കിട്ടാതെ ജനം വലയുന്നു 

ലെറ്റര്‍കെന്നി:അയര്‍ലണ്ടില്‍ എമ്പാടും പടര്‍ന്നു പിടിച്ച ഫ്‌ലുവിനെ തുടര്‍ന്ന് ആശുപത്രികളില്‍ എത്തുന്ന നൂറുകണക്കിന് പേര്‍ ബെഡ് കിട്ടാതെ ട്രോളികളില്‍ തന്നെ അഭയം തേടുന്നതായി റിപ്പോര്‍ട്ട്.

551 പേര്‍ക്കാണ് ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ അനുസരിച്ചു ബെഡ് ലഭിക്കാതെ കാത്തിരിക്കുന്നവര്‍.ഇവരില്‍ കൂടുതലും അവശ നിലയിലുള്ള രോഗികളാണ്.

ലെറ്റര്‍കെന്നി (55 )ബ്ലാഞ്ചസ്‌ടൌണ്‍ (54)ബൂ മൌണ്ട് (46)എന്നിങ്ങനെ പ്രധാന ആശുപത്രികളിലെല്ലാം പനി ബാധിച്ചവര്‍ അഡ്മിഷനായി കാത്തിരിപ്പ് തുടരുകയാണ്.ഏറ്റവും കുറവ് പേര്‍ അഡ്മിഷനായി കാത്തീരിക്കുന്നത് സെന്റ് ജയിംസസിലാണ്.(5 പേര്‍ )

പനി ബാധിതര്‍ക്ക് അടിയന്തര ചികിത്സ നല്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി ആരോഗ്യ മന്ത്രി ലിയോ വരേദ്കര്‍ അറിയിച്ചു 

Scroll To Top