Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ പത്തിലൊന്ന് പേരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുള്ളവരെന്ന് റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ പത്തിലൊന്ന് പേരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുള്ളവരെന്ന് റിപ്പോര്‍ട്ട്

ഡബ്‌ളിന്‍ : അയര്‍ലണ്ടിലെ പത്തിലൊന്ന് പേരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുള്ളവരാണെന്ന് പഠന റിപ്പോര്‍ട്ട്. പത്തിലൊന്ന് പേരുംജീവിതത്തില്‍ എപ്പോഴെങ്കിലും കൊക്കെയ്ന്‍ പരീക്ഷിച്ച്ചിട്ടുള്ളവരാണ്.മദ്യത്തിന്റെ മയക്കുമരുന്നിന്റെയും ഉപഭോഗം സംബന്ധിച്ച് വിലയിരുത്തുന്നദേശീയ ഉപദേശക കമ്മറ്റി ഗവേഷക ഓര്‍ല ഡെംപ്‌സി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. അതേസമയം ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ചെലവും മുന്‍ നിര്‍ത്തി സാമ്പത്തിക മുന്നേറ്റ കാലത്ത് മയക്കുമരുന്ന് ഉപയോഗം കുറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

15 നും 64 നും ഇടയില്‍ പ്രായക്കാരായ 7,669 പേരിലായിരുന്നു പഠനം. വടക്കന്‍ അയര്‍ലണ്ടില്‍ ഏഴ് ശതമാനം പേരും ഒരിക്കലെങ്കിലും മയക്കുമരുന്ന് തൊട്ടിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് നടന്ന അവസാന വോട്ടെടുപ്പിലാണ് ഈവിവരമുള്ളത്. എന്നാല്‍ പ്രായമായവര്‍ക്കിടയില്‍ ഈ ശീലം കൂടുകയാണ്. കഴിഞ്ഞവര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഒരു ചെറിയ ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലെ ഉപഭോക്താക്കളുടെ ശതമാനം 0.5 എന്ന സ്ഥിതി അങ്ങിനെ തന്നെതുടരുകയാണ്. എന്നാല്‍ കഴിഞ്ഞ മാസം ഇത് കുറയുന്ന പ്രവണത കാണിച്ചിരുന്നതായി ഡെംപ്‌സി പറയുന്നു.

10 ശതമാനത്തോളം വരുന്ന പുരഷന്മാരാണ് സ്ത്രീകളെ അപേക്ഷിച്ച് വലിയ ഉപഭോക്താക്കള്‍. നാലു ശതമാനം സ്ത്രീകള്‍ മാത്രമേ ജീവിതത്തിലെ ഒരു നിശ്ചിതഘട്ടത്തില്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നുള്ളൂ. . കൂട്ടുകാരുടെ വീട്ടില്‍ വെച്ച് മയക്കുമരുന്ന് ഉപയോഗിച്ചതായി 39 ശതമാനവും നൈറ്റ്ക്ലബ്ബില്‍ ഉപയോഗിച്ചെന്ന് 37 ശതമാനവും പറയുമ്പോള്‍ തെരുവിലും പാര്‍ക്കിലും ഉപയോഗിച്ചവരുടെ എണ്ണം 12 ശതമാനവും ഫോണില്‍ കൂടി ഓര്‍ഡര്‍ ചെയ്തവര്‍ 11ശതമാനവുമാണ്

Scroll To Top