Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ പട്ടിണി പെരുകുന്നു,പത്തിലൊന്ന് കുട്ടികള്‍ക്കും ഭക്ഷണ ദൗര്‍ലഭ്യമെന്ന് പഠനം

അയര്‍ലണ്ടില്‍ പട്ടിണി പെരുകുന്നു,പത്തിലൊന്ന് കുട്ടികള്‍ക്കും ഭക്ഷണ ദൗര്‍ലഭ്യമെന്ന് പഠനം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ദാരിദ്ര്യം പെരുകുന്നതായി ഒഇസിഡി റിപ്പോര്‍ട്ട്. ഒഇസിഡി പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടുകളിലാണ് അയര്‍ലണ്ടില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചുവരുന്നതായി തെളിഞ്ഞിരിക്കുന്നത്.

പത്തിലൊന്ന് കുട്ടികളും ഭക്ഷണ ദൗര്‍ലഭ്യം അനുഭവിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴിലില്ലായ്മയും ശമ്പളത്തില്‍ വരുന്ന കുറവുകളും സാമ്പത്തിക പ്രതിസന്ധികളും ആത്മഹത്യകളും അപേക്ഷിച്ച് നോക്കുമ്പോള്‍ അതിനേക്കാളേറെപ്പേര്‍ പട്ടിണികിടക്കേണ്ടി വരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അഞ്ചു വര്‍ഷം കൊണ്ട് അയര്‍ലണ്ടില്‍ പട്ടിണി കിടക്കുന്നവരുടെ എണ്ണം 9ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുന്നതായാണ് ഒഇസിഡിയുടെ ഗ്രാഫുകളില്‍ കാണാന്‍ സാധിക്കുന്നത്.

2006-2007 കാലഘട്ടത്തില്‍ അത് വെറും 4.2 ശതമാനമായിരുന്നു.

ഭക്ഷ്യോത്പാദത്തില്‍ ചിലവഴിക്കുന്നത് കുറച്ചതിനാലാണ് ഇപ്പോള്‍ ഇത്രമാത്രം പട്ടിണി വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം ഒരു കുടുംബത്തിലെ മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കാന്‍ പലയിടത്തും പരാജയപ്പെടുകയാണെന്നും റിപ്പോര്‍ട്ട് തെളിയിക്കുന്നു.
സാമ്പത്തികമായ ദാരിദ്രാവസ്ഥയിലുള്ള രാജ്യങ്ങളിലാണ് പലപ്പോഴും പട്ടിണിയും ദാരിദ്ര്യവും അധികരിക്കുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ പട്ടിണിയും ദാരിദ്ര്യവും പെരുകുന്നതായുള്ള കണക്കുകള്‍ ഞെട്ടലുളവാക്കുകയാണ്.

Scroll To Top