Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ പട്ടിണി പെരുകുന്നു :ദരിദ്ര കുടുംബങ്ങളില്‍ നിന്നും തങ്ങള്‍ക്ക് ആത്മഹത്യ കുറിപ്പുകള്‍ ലഭിക്കുന്നതായി സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി

അയര്‍ലണ്ടില്‍ പട്ടിണി പെരുകുന്നു :ദരിദ്ര കുടുംബങ്ങളില്‍ നിന്നും തങ്ങള്‍ക്ക് ആത്മഹത്യ കുറിപ്പുകള്‍ ലഭിക്കുന്നതായി സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി

ഡബ്ലിന്‍ :കൊല്‍കത്തയിലെയും മുംബൈയിലെയും ദരിദ്രരെയും ,ചേരികളേയും നോക്കി കണ്ണീരൊഴുക്കുന്ന പാശ്ച്ചാത്യ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നോക്കി ആശ്ചര്യപ്പെട്ടിരിക്കുന്ന പഴയ ഐറിഷ്‌കാരനല്ല ഇത് .നിനച്ചിരിക്കാതെ പട്ടിണി ചുഴിയില്‍പ്പെട്ടുപോയ അയര്‍ലണ്ടിന്റെ യഥാര്‍ത്ഥ അവസ്ഥയെ ഉള്‍ക്കൊള്ളാനാവാതെ നീറുന്ന പുതിയ ഐറിഷ്‌കാരന്റെ ചിത്രം

poorഒരു കാലത്ത് സമൃദ്ധിയുടെയും ആഡംബരത്തിന്റെയും വിളനിലമായിരുന്ന അയര്‍ലണ്ടില്‍ നിന്നുള്ള ഇപ്പോഴത്തെ വാര്‍ത്തകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ് .ദാരിദ്ര്യത്തില്‍ അകപ്പെടുന്ന കുടുംബങ്ങളിലെ രക്ഷിതാക്കളില്‍ നിന്ന് തങ്ങള്‍ക്ക് ആത്മഹത്യാ കുറിപ്പുകള്‍ ലഭിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് ഡബ്ലിനിലെ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയാണ് ..
തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യമുന്നയിച്ചുകൊണ്ടാണ് പല എഴുത്തുകളും വന്നിരിക്കുന്നതെന്ന് സെയിന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു.

പല മുന്‍ ധനികരുടെയും കുടുംബങ്ങള്‍ ഇപ്പോള്‍ ഒരുനേരത്തെ ആഹാരത്തിനുവേണ്ടിപ്പോലും കഷ്ടതകള്‍ സഹിക്കുകയാണെന്ന് മറ്റൊരു ചാരിറ്റബിള്‍ സൊസൈറ്റി വക്താവ് പറഞ്ഞു.

ഇതിനകം തന്നെ കോര്‍ക്ക് മേഖലയില്‍ മാത്രമായി തങ്ങള്‍ 8 മില്ല്യണ്‍ യൂറോയോളം പാവപ്പെട്ട കുടുംബങ്ങള്‍ക്കായി ചിലവാക്കിയതായി വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ബ്രന്റാന്‍ ഡെംപ്‌സി പറഞ്ഞു.

ആത്മഹത്യാ കുറിപ്പുകളില്‍ സാമ്പത്തിക ബാധ്യതകളാല്‍ തങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും എഴുതിയിരുന്നതായി ബ്രന്റാന്‍ വെളിപ്പെടുത്തി ..

കഴിഞ്ഞ പതിനെട്ടു മാസങ്ങളിലായി ഇത്തരത്തിലുള്ള നാലെഴുത്തുകളാണ് തങ്ങളുടെ ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് വന്നതെന്ന് ബ്രന്റാന്‍ പറഞ്ഞു. അതില്‍ ഒനിനല്‍ എഴുത്തു കൈപ്പറ്റുന്നതിനു മുന്‍പ് താന്‍ മരിച്ചിരിക്കുമെന്ന് എഴുതിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരത്തില്‍ എഴുത്തുകള്‍ തനിക്ക് ലഭിച്ചതായി ഗാര്‍ഡയെ അറിയിച്ചിരുന്നെന്നും പല ആളുകളുടെ കാര്യത്തിലും ഗാര്‍ഡ സമയോചിതമായി ഇടപെടല്‍ നടത്തിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും എന്നാല്‍ ഇയാളുടെ കാര്യത്തില്‍ മാത്രം അല്‍പം വൈകിയതായും ഗാര്‍ഡ എത്തിച്ചേരും മുന്‍പ് തന്നെ അയാള്‍ മരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധികളില്‍ ആളുകളെ സഹായിക്കാന്‍ പല സംഘടനകളും മുന്നോട്ടു വരുന്നുണ്ടെന്നും ഇത്തരം ഒരവസ്ഥയില്‍ ആരും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മഹത്യ പ്രശ്‌നങ്ങള്‍ക്കു പരിഹാരമല്ലെന്നും സഹായിക്കാന്‍ തങ്ങളും സമരിറ്റന്‍സും ഒക്കെ തയ്യാറായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. സഹായം ആവശ്യമുള്ളപ്പോള്‍ അത് ലഭിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ദാരിദ്ര്യാവസ്ഥയില്‍ കഴിയുന്ന പലരും മുന്‍പ് ലക്ഷാധിപതികളായിരുന്നവരാണ്. ഇവരില്‍ പലരും തൊഴില്‍ ദായകരായിരുന്നു. അതിനാല്‍ തന്നെ സ്‌റ്റേറ്റിന്റെ ഭാഗത്തു നിന്നും യാതൊരു വിധ സഹായങ്ങളും ലഭിക്കുകയുണ്ടായില്ല. തങ്ങളെ സമീപിച്ച പലരുടെയും ആവശ്യമ ഭക്ഷണമായിരുന്നതായും ബ്രന്റാന്‍ പറഞ്ഞു.

കുറഞ്ഞ വരുമാനം മാത്രമുണ്ടായിരുന്ന പല കുടുംബങ്ങളും കൂടുതല്‍ കഷ്ടതകളിലേക്ക് പോവുകയാണെന്നും അവര്‍ക്ക് സൗജന്യ മെഡിക്കല്‍ സഹായങ്ങള്‍ പോലും ലഭ്യമല്ലെന്നും ബ്രന്റാന്‍ ഡെംപ്‌സി പറഞ്ഞു.

Scroll To Top