Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ നേഴ്‌സുമാര്‍ക്ക് എംപ്ലോയ്‌മെന്റ്‌റ് പെര്‍മിറ്റ് നേടാനുള്ള നിയമങ്ങള്‍ പുതുക്കി നിശ്ചയിച്ചു, പ്രവേശനം എളുപ്പമാവും 

അയര്‍ലണ്ടില്‍ നേഴ്‌സുമാര്‍ക്ക് എംപ്ലോയ്‌മെന്റ്‌റ് പെര്‍മിറ്റ് നേടാനുള്ള നിയമങ്ങള്‍ പുതുക്കി നിശ്ചയിച്ചു, പ്രവേശനം എളുപ്പമാവും 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നേഴ്‌സുമാരായി ജോലി ലഭിക്കുന്നതിന് വേണ്ടി നിലവിലുള്ള നിയമങ്ങളില്‍ സമഗ്രമായ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം മുതല്‍ ക്ലിനിക്കല്‍ അഡാപ്‌റ്റേഷന്‍ പ്ലെയ്‌സ്‌മെന്റില്‍ നിയമിതരായ നഴ്‌സുമാര്‍ക്ക് ജോലിസ്ഥാപനങ്ങള്‍ മുഖേന എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല.പകരം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച പ്രത്യേക സ്‌കീം മുഖേനെ വേണം ഇവര്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. ഇന്ത്യ ഉള്‍പ്പെടെയുള്ള, യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇ ഇ എ)ക്ക് പുറത്ത് നിന്നുള്ള നഴ്‌സുമാര്‍ക്കാണ് ഈ നിയമം ബാധകമാകുക.

എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് (ഭേദഗതി) ആക്റ്റ് 2014 പ്രാബല്യത്തില്‍ വരുന്നതോടെയാണ് നോണ്‍ ഇ ഇ എ നഴ്‌സുമാര്‍ക്ക് എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനുള്ള അവകാശം ഇല്ലാതാകുന്നത്. എംപ്ലോയ്‌മെന്റ് പെര്‍മിറ്റ്‌സ് (ഭേദഗതി) ആക്റ്റ് 2014, ഈ മാസം തന്നെ നിലവില്‍ വരും. ഇതിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.

ഭേദഗതി നിലവില്‍ വരുന്നതോടെ ഇ ഇ എ ഇതര നഴ്‌സുമാരുടെ എംപ്ലോയ്‌മെന്റ് പെര്‍മിറ്റും മറ്റ് കാര്യങ്ങളും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റായിരിക്കും പരിഗണിക്കുക. 

പുതിയ നിയമ പ്രകാരം എമിഗ്രേഷന്‍ പെര്‍മിറ്റ് നേടി അയര്‍ലണ്ടില്‍ പ്രവേശിച്ചു ക്ലിനിക്കല്‍ അഡാപ്ഷന്‍ വിജയകരമായി പൂര്‍ത്തിയാണം.ഇങ്ങനെ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നോണ്‍ ഇ ഇ എ ഇതര നഴ്‌സുമാര്‍ക്ക് ഇനി മുതല്‍ ,ഐറിഷ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പ്രത്യേക സ്‌കീമിന്റെ (അറ്റിപ്പിക്കല്‍ വര്‍ക്കിംഗ് സ്‌കീമിന്റെ) നിബന്ധനകള്‍ അനുസരിച്ച് മാത്രമേ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് അനുവദിക്കൂ.

അറ്റിപ്പിക്കല്‍ വര്‍ക്കിംഗ് സ്‌കീമിന്റെ കീഴില്‍ അനുവദിക്കുന്ന എമിഗ്രേഷന്‍ പെര്‍മിറ്റ്,നിലവില്‍ ക്ലിനിക്കല്‍ അഡാപ്‌റ്റേഷന്‍ പ്രോസസ് തുടങ്ങിയവയ്ക്ക് ആറ് മാസം വരെ മാത്രമേയുള്ളൂ.

അഡാപ്‌റ്റേഷന്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോബ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റിനായി അപേക്ഷിക്കാം. 

ഇതോടെ നിശ്ചിത യോഗ്യതകള്‍ ഉള്ള നേഴ്‌സുമാര്‍ക്ക് അയര്‍ലണ്ടില്‍ പ്രവേശിക്കാനും,അഡാപ്‌റ്റേഷന്‍ കോഴ്‌സ് പാസായി ജോലി കണ്ടെത്തുവാനുമുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. നഴ്‌സുമാരുടെ ദൗര്‍ലഭ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ അഡാപ്‌റ്റേഷന്‍ കോഴ്‌സ് ആരംഭിക്കാനും എച്ച് എസ് ഇ ഉദ്ദേശിക്കുന്നുണ്ട്.

അഡാപ്‌റ്റേഷന്‍ കോഴ്‌സ് വിജകരമാക്കാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അനുവാദമുണ്ട്. എന്നാല്‍ അപ്പീല്‍ തീര്‍പ്പാക്കിയാലും ഇല്ലെങ്കിലും എമിഗ്രേഷന്‍ പെര്‍മിഷനായി ലഭിച്ചിരിക്കുന്നആറ് മാസത്തിനകം രാജ്യം വിടണം. അപ്പീല്‍ നല്‍കിയവര്‍ക്ക് അപ്പീല്‍ അംഗീകരിക്കപ്പെട്ടാല്‍ ജോബ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും അപേക്ഷ നല്‍കി
അയര്‍ലണ്ടില്‍ തിരിച്ച് എത്താം.

വിദഗ്ധ മേഖലകളില്‍ തൊഴില്‍ പെര്‍മിറ്റ് ആവശ്യമില്ലാതെ കരാര്‍ വ്യവസ്ഥകളില്‍ ജോലി ചെയ്യാനും ,ജോലി കണ്ടെത്താനും അവസരം ഒരുക്കുന്ന നിയമം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് അയര്‍ലണ്ടില്‍ പ്രാബല്യത്തിലായത്.
നഴ്‌സിംഗിനോടൊപ്പം ഐ ടി ,അക്കൌണ്ടന്‍സി ,ബാങ്കിംഗ് ,മെഡിക്കല്‍ തുടങ്ങി നിരവധി വിദഗ്ധ പ്രാവിണ്യമുള്ള ജോലികള്‍ തേടുന്നവര്‍ക്കായി നിശ്ചിത ജോലി സമയമോ ,ജോലി സ്ഥലമോ സ്ഥലമോ ബാധകമാക്കാതെ കരാര്‍ അടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ എവിടെയും ജോലി ചെയ്യുന്നതിനുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിന്റെ സവിശേഷത .

ഇന്ത്യ ഉള്‍പ്പെടെയുള്ള നോണ്‍ ഇ ഇ എ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ അന്വേഷകരെ മാത്രമാണ് ഈ പ്രത്യേക പദ്ധതിയില്‍( Atypical Working Scheme)ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഹ്രസ്വകാല കോണ്ട്രാക്റ്റ് ജോലികള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കും ,കമ്പനികള്‍ക്കും സംഘടനകള്‍ക്കും ഈ പദ്ധതി ഉപകാരപ്പെടും.

നേഴ്‌സിംഗിനോടൊപ്പം വ്യവസായവിദ്യാഭ്യാസ ബിസ്സിനസ് മേഖലകളില്‍ സാധാരണ കണ്ടുവരുന്ന തൊഴില്‍ വിദഗ്ദ്ധരുടെ ടെ അഭാവം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സ്‌റ്റേറ്റിനു പുറത്തുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള വിദ്യാര്‍ഥികള്‍ക്കായി പെയ്ട് ഇന്റെണ്‍ഷിപ്പിനുള്ള സൌകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

INIS( Irish Naturalisation and Immigration Service)മായി സഹകരിച്ച് തൊഴില്‍ മാര്‍ക്കറ്റിലെ സാധ്യതയ്ക്കനുസരിച്ചായിരിക്കും അപേക്ഷകള്‍ പരിഗണിക്കുക.

14 ദിവസത്തെ വിസിറ്റിങ്ങിനായി വരുന്നവര്‍ , ബിസിനസ്ആവശ്യങ്ങള്‍ക്കുമായും മറ്റും ആയി 90 ദിവസത്തേക്ക് അയര്‍ലണ്ടില്‍ വന്നിട്ടുള്ളവര്‍ ,തുടങ്ങി ഏതാനം വിഭാഗത്തില്‍ പെട്ടവരെ മാത്രമേ ഈ സ്‌കീമില്‍ അപേക്ഷിക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളൂ .സ്‌കീമുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ലഭ്യമാക്കും.

ഇതനുസരിച്ചു നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലന്വേഷകര്‍ €250 അപ്ലിക്കേഷന്‍ ഫീസ് അടച്ച് അപേക്ഷയോടൊപ്പം അയര്‍ലണ്ടില്‍ നിശ്ചിത തൊഴില്‍ നല്‍കാന്‍ സന്നദ്ധമായ കമ്പനിയുടെ / വ്യക്തിയുടെ / സംഘടനയുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കണം . യോഗ്യരായവര്‍ക്ക് വിസ (എമിഗ്രേഷന്‍ പെര്‍മിറ്റ് )അനുവദിക്കും .

അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്ക് : http://www.inis.gov.ie/en/INIS/Pages/Atypical%20Working%20Scheme%20Guidelines

നേഴ്‌സുമാരെ കൂടാതെ താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ഈ പദ്ധതി പ്രകാരം കരാര്‍ ജോലിക്ക് അപേക്ഷിക്കാം

IT/Computer Systems Managers; IT/Computer Analysts; Database Adminitsrators/Architects; Business Process Specialists; Messaging & Communications Specialists; IT Architects; IT Securtiy Specialists; IT Project Managers; IT Product Managers; Data Analysts; Web Developers including Social Media Specialists; IT Network Specialists; Computer Programmers; Software Engineers and Software Developers (all languages including JAVA); Application and Computer Testers; Application Developers; Computer Gaming Developers and Designers; Cloud Computing Specialists; IT Legal Specialists including IT Cotnract Specialists; Localisation Specialists; IT Intellectual Propetry Specialists; ITEnabled Education Specialists; IT Foreign Markets Specialists and UI/UX Engineers.

Medical Practitioners; Pharmacists/Pharmacologists and related occupations; Dental Practitioners; Clinical Nursing Managers and Advanced Nursing Practitioners.
Medical Radiographers; Audiologists; Dieticians; Medical Scientists; Orthoptists; ECG Technicians; Neurospychological Measurement Technicians; Biochemists; Vascular Technicians; Respiratory Technicians; Cardiac Catheterisation Technicians and GI Function Technicians.

Eletcrical Engineers; Chemical and Formulation Engineers/Analysts (including with Active Pharmaceutical Ingredients background); Design and Development; Network; Validation; Product Development; Planning; Process and Qualtiy Cotnrol; Regulation Engineers; Indutsrial Hygiene Engineers; Telecommunications Validation Engineers; Manufacturing Intsrumentation and Cotnrol Technicians; Eletcronics Engineering/Applied Physicists.

Researchers; Chemists, Natural Scientists; Biological and Microbiologists; Physicists and Material Scientists and BioPharmaceutical R & D Project Managers.

Chartered and Certified Accountants; Actuaries; Management Consultants; Business Analysts; Compliance Specialists; Risk Analysts/Specialists; Tax Experts; Legal Experts and Credit Specialists

Scroll To Top