Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ നിലവിലുള്ള ശമ്പളം കൂട്ടണമെന്ന് ഐഎംഎഫ്: രാജ്യം വന്‍ കുതിപ്പിനൊരുങ്ങുന്നു

അയര്‍ലണ്ടില്‍ നിലവിലുള്ള ശമ്പളം കൂട്ടണമെന്ന് ഐഎംഎഫ്: രാജ്യം വന്‍ കുതിപ്പിനൊരുങ്ങുന്നു

ഡബ്ലിന്‍ ;അയര്‍ലണ്ടില്‍ ജനങ്ങളെ തിരികെ ജോലിയിലേക്ക് ആകര്‍ഷിക്കാനായി ഇപ്പോള്‍ ജോലിയില്‍ തുടരുന്നവരുടെ വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു. ഐഎംഎഫ് ഐറിഷ് മിഷന്‍ തലവന്‍ ക്രെയ്ഗ് ബ്യൂമൗണ്ട് ആണ് ഇന്നലെ ഡബ്ലിനില്‍ വിവരം പുറത്തുവിട്ടത്.

കുറച്ചു വര്‍ഷങ്ങളായി അയര്‍ലണ്ടിലെ വേതന നിരക്ക് വളരെ താണ നിലയിലേക്കാണ് പോയിരുന്നത്. തൊഴിലില്ലായ്മ ഇപ്പോഴും മുഖ്യ പ്രശ്‌നമായി തുടരുകയും ചെയ്യുന്നുണ്ട്. ഈ അവസരത്തില്‍ സാമ്പത്തിക ലാഭത്തെക്കുറിച്ചല്ല മറിച്ച് പൊതുവായുള്ള സാമ്പത്തിക പുരോഗതിയെക്കുറിച്ചാണ് വിചാരം വേണ്ടതെന്നു ക്രെയ്ഗ് ബ്യൂമൗണ്ട് പറഞ്ഞു.
വളരെക്കാലമായി തൊഴിലില്ലാതെ നടക്കുന്നവരെ തിരികെ തൊഴിലിലേക്ക് മടക്കിക്കൊണ്ടുവരാനായി ശ്രമങ്ങള്‍ സോഷ്യല്‍ പാട്ണര്‍മാരുടെ ഭാഗത്തുനിന്നും തന്നെ ഉണ്ടാവണമെന്നും ക്രെയ്ഗ് ബ്യൂമൗണ്ട് അഭ്യര്‍ഥിച്ചു
ഡബ്ലിനിലെ ട്രിനിറ്റി കോളേജില്‍ വച്ച് നടത്തിയ കോണ്‍ഫറന്‍സില്‍ ഐറിഷ് എകണോമിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു ബ്യൂമൗണ്ട്.
പബ്ലിക്‌സെക്ടര്‍ റിഫോമിലെ ഏറ്റവും അര്‍ത്ഥവത്തായ മാറ്റം ആരോഗ്യമേഖലയില്‍ നിന്നുള്ളതാണെന്നാണ് ബ്യൂമൗണ്ട് അഭിപ്രായപ്പെട്ടത്. പബ്ലിക് സര്‍വ്വീസ് മേഖലകളിലേക്ക് തൊഴിലന്വേഷകര്‍ നീങ്ങണമെന്നാണ് ബ്യീമൗണ്ട് പറയുന്നത്.
ഇയു ഐഎംഎഫ് ബെയിലൗട്ടില്‍ കുടുങ്ങി കഷ്ടപ്പെട്ടതിനു ശേഷം വീണ്ടും അയര്‍ലണ്ട് തിരികെ സാമ്പത്തിക ഭദ്രതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
അയര്‍ലണ്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സ്ഥിതിയിലേക്ക് അതിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതായാണ് ബാര്‍ക്ലേയ്‌സ് ചീഫ് എകണോമിസ്റ്റ് അന്റൊണിയോ ഗ്രേഷ്യ പോസ്‌കോള്‍ പറഞ്ഞത്.
സാമ്പത്തിക കമ്മി സുതാര്യമാക്കാനും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടതാക്കാനും മുന്‍തൂക്കം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് അയര്‍ലണ്ട് തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ രാജ്യം സാമ്പത്തികമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു തുടര്‍ന്നുകൊണ്ടുപോകാനുള്ള സര്‍വ്വാധികാരവും ഉറപ്പിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ തടസമായി നിന്നിരുന്ന ബെയിലൗട്ടില്‍ നിന്നും രക്ഷനേടുകയും ചെയ്തു. രാജ്യം പുരൊഗതിയിലെയ്ക്കും സുസ്ഥിരതയിലെയ്ക്കും നടന്നടുക്കുന്നു എന്ന സൂചനകളാണ് ഉള്ളതെന്ന് വിദഗ്ദര്‍ പറയുന്നു.

Scroll To Top