Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ നിര്‍ബന്ധിത സിസേറിയന്‍ ചെയ്ത യുവതി ഗര്‍ഭഛിദ്രത്തിനായി ബ്രിട്ടനിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട് 

അയര്‍ലണ്ടില്‍ നിര്‍ബന്ധിത സിസേറിയന്‍ ചെയ്ത യുവതി ഗര്‍ഭഛിദ്രത്തിനായി ബ്രിട്ടനിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട് 

ഡബ്ലിന്‍: ഗര്‍ഭഛിദ്രത്തിനായി ഡബ്ലിനില്‍ നിന്ന് ബ്രിട്ടനിലേക്ക് ഒളിച്ചോടിയ യുവതിയെ പോലീസ് പിടിച്ചതായി റിപ്പോര്‍ട്ട്. ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും ഇതേ തുടര്‍ന്ന് ഗര്‍ഭഛിദ്ര അനുമതി തേടിയെങ്കിലും അനുമതി നിഷേധിക്കപ്പെട്ട വിവാദ സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയാണ് ലിവര്‍പൂളില്‍ വച്ച് പിടിയിലായത്. ജൂലൈ ഒന്നിനായിരുന്നു സംഭവം.

മതിയായ യാത്രാ രേഖകളില്ലാതെ ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡബ്ലിനില്‍ നിന്നുള്ള ഫെറിയില്‍ ലിവര്‍പൂളിലെ ബ്രിക്കെന്‍ഹെഡ് തുറമുഖത്ത് വന്നിറങ്ങിയപ്പോഴാണ് യുവതി പിടിയിലായത്. യുവതിയെ 11 മണിക്കൂറോളം ബ്രിട്ടീഷ് പോലീസ് തടങ്കലില്‍ വച്ചതായും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് യുവതിയെ നിര്‍ബന്ധപൂര്‍വ്വം സിസേറിയന്‍ ചെയ്യുകയായിരുന്നു. ഈ സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

ഈ യുവതി നേരത്തെ ഗര്‍ഭഛിദ്രം ചെയ്യാന്‍ ബ്രിട്ടനിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്ത് വന്നത്. വിദേശത്ത് നിന്ന് അയര്‍ലണ്ടില്‍ അഭയകേന്ദ്രം തേടി വന്ന യുവതിയാണ് വിവാദനായിക. തന്റെ നാട്ടില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായ യുവതി അയല്രണ്ടില്‍ കുടിയേറിയതിന് ശേഷം താന്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമാകുകയും ഗര്‍ഭഛിദ്രത്തിന് അനുമതി തേടുകയുമായിരുന്നു

Scroll To Top