Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ നാടുവിടുന്നു !

അയര്‍ലണ്ടില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ നാടുവിടുന്നു !

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് യുവാക്കള്‍ കൂട്ടത്തോടെ നാടുവിടുന്നുവെന്ന് കണ്ടെത്തല്‍ .80 കളിലും അതിന് മുമ്പ് 50 കളിലും ഏറ്റവും കൂടിയ നിരക്കില്‍ കുടിയേറ്റം റിപ്പോര്‍ട്ട് ചെയ്ത കാലഘട്ടത്തിലേക്കാള്‍ കൂടിയ നിരക്കിലാണ് ഇപ്പോള്‍ യുവാക്കള്‍ നാട് വിട്ടുകൊണ്ടിരിക്കുന്നത്. 80 മുതല്‍ 90 വരെയുള്ള 10 വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് 206,000 ആയിരുന്നു. എന്നാല്‍ 2010 മുതലുള്ള അടുത്ത പത്ത് വര്‍ഷത്തില്‍ ഇത് ഇരട്ടിയാകുമെന്നാണ് കണക്ക്. 2014 വരെയുള്ള കണക്ക് പ്രകാരം നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് 151,000 ആയി. അടുത്ത അഞ്ചു വര്‍ഷം കൂടിപൂര്‍ത്തിയാകുമ്പോള്‍ നെറ്റ് ഇമിഗ്രേഷന്‍ നിരക്കില്‍ ഇനിയും വര്‍ദ്ധനയുണ്ടാകും.

അയര്‍ലണ്ട് ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളില്‍ കുടിയേറുന്ന ഭൂരിപക്ഷം പേരും 19വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. 2012 നും 2013 നും ഇടയ്ക്ക് ഒരു വര്‍ഷത്തിനിടെ മാത്രം ഏജ് ഗ്രൂപ്പിലുള്ള 70,000 പേര്‍ കുടിയേറി. അതേസമയംഅയര്‍ലണ്ടില്‍ യുവാക്കളുടെ എണ്ണം കുറയുന്നതായും റിപ്പോര്‍ട്ടുണ്ട്. 

15 വയസിനും 35 വയസിനുംഇടയില്‍ പ്രായമുള്ളവരുടെ എണ്ണമാണ് കുറഞ്ഞു കൊണ്ടിരിക്കുന്നത്. 2009 ന് ശേഷം ഈ ഏജ് ഗ്രൂപ്പിലുള്ളവരുടെ എണ്ണത്തില്‍ കുറവുണ്ടായി. 2009 ഏപ്രിലില്‍ ഈ ഏജ്ഗ്രൂപിലുളവര്‍ 1.423 മില്യനായിരുന്നു എന്നാല്‍ 2014 ഏപ്രിലില്‍ ഇത് 1.206മില്യനായി കുറഞ്ഞു. അയര്‍ലണ്ടില്‍ നിന്ന് കുടിയേറിയിട്ടുള്ള ഭൂരിപക്ഷം ചെറുപ്പക്കാരും മുമ്പ് ജോലി ഉണ്ടായിരുന്നവരാണ്. അവസരങ്ങളുടെ കുറവല്ലസാമ്പത്തികമായ കാരണങ്ങള്‍ മൂലമാണ് യുവാക്കള്‍ കുടിയേറുന്നതെന്നാണ്‌റിപ്പോര്‍ട്ട്.

Scroll To Top