Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്ന് പോയ പായ്ക്കപ്പലില്‍ നിന്ന് 10 മില്യണ്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചു

അയര്‍ലണ്ടില്‍ നിന്ന് പോയ പായ്ക്കപ്പലില്‍ നിന്ന് 10 മില്യണ്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് പോയ പായ്ക്കപ്പലില്‍ നിന്ന് 10 മില്യണ്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കപ്പലായ ഈ പായ്ക്കപ്പല്‍ ജൂണില്‍ അയര്‍ലണ്ട് തുറമുഖത്ത് ഉണ്ടായിരുന്നു. സ്‌പെയ്‌ന്റെ സമുദ്രാതിര്‍ത്തിയില്‍ നിന്ന് സ്പാനിഷ് പോലീസാണ് പത്ത് മില്യന്‍ യൂറോ വില വരുന്ന കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ഏകദേശം 127 കിലോ കൊക്കെയ്ന്‍ പിടിച്ചെടുത്തു. നേവിയുടെ പരിശീലന കപ്പലില്‍ നിന്നാണ് കൊക്കെയ്ന്‍ പിടിച്ചെടുത്തത്. കപ്പലിന്റെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന മയക്കു മരുന്നാണ് പിടിച്ചത്. 

കൊളംബിയന്‍ തുറമുഖത്ത് നിന്നാകാം മയക്കുമരുന്ന് കപ്പലില്‍ എത്തിയത് എന്നാണ് അധികൃതര്‍ സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് നാവികരെ അറസ്റ്റ് ചെയ്തു. 20 കിലോ കൊക്കെയ്‌നുമായി ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ ഒരാളില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. താന്‍ മയക്കുമരുന്ന് വാങ്ങിയത് നാവികരില്‍ നിന്നാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ന്യൂയോര്‍ക്ക് പോലീസ് ഈ വിവരം സ്പാനിഷ് പോലിസിനെ അറിയിക്കുകയായിരുന്നു. 

Scroll To Top