Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്ന് ചൈനീസ് വിപണിയിലേക്ക് ബീഫ് കയറ്റുമതി ചെയ്യാന്‍ ധാരണ

അയര്‍ലണ്ടില്‍ നിന്ന് ചൈനീസ് വിപണിയിലേക്ക് ബീഫ് കയറ്റുമതി ചെയ്യാന്‍ ധാരണ

ബീജിംഗ്: ചൈനീസ് വിപണിയിലേക്ക് അയര്‍ലണ്ടില്‍ നിന്ന് ബീഫ് കയറ്റുമതി ചെയ്യാന്‍ധാരണ. മന്ത്രി സൈമണ്‍ കോണ്‍വെയും ചൈനീസ് അധികൃതരും തമ്മില്‍ ബീജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച ഏകദേശ ധാരണയായത്. ഡിസംബറില്‍ചൈനീസ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃതര്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച് മീറ്റ് എക്‌സ്‌പോര്‍ട്ട് പ്ലാന്റുകള്‍ പരിശോധിക്കും. അയര്‍ലണ്ടില്‍ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ബീഫിന്റെ ഗുണനിലവാരം ചൈനീസ് അധികൃതര്‍ക്ക് തൃപ്തികരമെങ്കില്‍മാംസ ഇറക്കുമതിക്ക് സംബന്ധിച്ച് അന്തിമ ധാരണ ഒപ്പുവയ്ക്കും.ചൈനയുമായുള്ള വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അഞ്ച് ദിവസത്തെ സന്ദര്‍ശനതിനായാണ് കൃഷി മന്ത്രി സൈമണ്‍ കോണ്‍വെയും ഉന്നത ഉദ്യോഗസ്ഥ പ്രമുഖരും ബീജിങ്ങില്‍ എത്തിയത്.

മാംസ കയറ്റുമതി സംബന്ധിച്ച് ചൈനയുമായി അന്തിമ ധാരണയായാല്‍ 51 ബില്യന്‍ യൂറോയുടെ അതിഭീമമായ മാര്‍ക്കറ്റിലേയ്ക്കുള്ള പ്രവേശനമാണ് അയര്‍ലണ്ടിന് ലഭിക്കുക. 

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന്റെ ആദ്യ ദിനമാണ് മാംസ കയറ്റുമതി സംബന്ധിച്ച് ധാരണയായത്.വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണ് ഐറിഷ് സംഘത്തിന്റെ പ്രതീക്ഷ. ലോകത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുമായുള്ള വ്യാപാര ബന്ധം അയര്‍ലണ്ട് പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 

ഓസ്‌ട്രേലിയ, ഉറുഗ്വേ, ന്യൂസിലണ്ട്,കാനഡ, അര്‍ജന്റീന, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് മാംസം ഇറക്കുമതി ചെയ്യുന്നതിന് ചൈന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അയര്‍ലണ്ടിന് പുറമേ യുഎസില്‍ നിന്നും മാസം ഇറക്കുമതി ചെയ്യാനും ചൈന ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ നിരോധനം നിലവിലുള്ള കാനഡയുടെ നിരോധനം നീക്കാനും ആലോചനയുണ്ട്. ഐറിഷ് കണ്ട്രി മീറ്റ്, ഐറിഷ് ഡയറി ബോര്‍ഡ്, തുടങ്ങി 37 ഓളം കമ്പനികളുടെ പ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ട്.ചൈനയുമായുള്ള വ്യാപാര കരാര്‍ ഐറിഷ് ക്ഷീര രകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുമെന്ന പ്രതീക്ഷയിലാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം.

Scroll To Top