Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്ന് കാനഡയിലേക്ക് കുടിയേറ്റം വര്‍ധിക്കുന്നു:10700 പേര്‍ക്ക് വിസ അനുവദിച്ചു

അയര്‍ലണ്ടില്‍ നിന്ന് കാനഡയിലേക്ക് കുടിയേറ്റം വര്‍ധിക്കുന്നു:10700 പേര്‍ക്ക് വിസ അനുവദിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നിന്ന് കാനഡയിലേക്ക് കുടിയേറ്റം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. കത്തോലിക്ക സഭയുടെ ക്രോസ് കെയര്‍ മൈഗ്രേഷന്‍ പ്രൊജക്റ്റ് ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 1800 കള്‍ക്ക് ശേഷം ഇത് ആദ്യമായി അയര്‍ലണ്ടില്‍ നിന്നുള്ള കുടിയേറ്റം വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കാനഡ അയര്‍ലണ്ടുകാര്‍ക്ക് വിസ അനുവദിക്കുന്നതിലും ക്രമാതീതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കാനഡ ഈ വര്‍ഷം മാത്രം 10,700 ഐറിഷ് പൌരന്‍മാര്‍ക്ക് വിസ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. നേരത്തെ ഇത് 6350 ആയിരുന്നു.

മൂന്ന് കാറ്റഗറികളിലായാണ് കാനഡ വിസ അനുവദിച്ചത്. മൂന്നാം ലെവല്‍ ബിരുദദാരികള്‍ക്കുള്ള വര്‍ക്കിംഗ് ഹോളിഡേ വിസ, ഇന്റെന്‍ഷിപ്പ് വിസ, പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്ക് അനുവദിക്കുന്ന വിസ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് കാനഡ ഐറിഷ് പൗരന്മാര്‍ക്ക് വിസകള്‍ അനുവദിച്ചിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളായി തിരിച്ച് വിസ അനുവദിച്ച് തുടങ്ങിയതോടെ കൂടുതല്‍ അയര്‍ലണ്ടുകാര്‍ക്ക് കാനഡയിലേക്ക് കുടിയേറാന്‍ അവസരം ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

1800 കള്‍ക്ക് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കിലുള്ള കുടിയേറ്റമായിരിക്കും ഈ വര്‍ഷം ഉണ്ടാകുകയെന്ന് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ട ക്രോസ് കെയര്‍ മൈഗ്രേഷന്‍ പ്രൊജക്റ്റ് പോളിസി ഓഫീസര്‍ ജോ ഒബ്രിയാന്‍ പറഞ്ഞു. കുടിയേറ്റ ചരിത്രത്തിലെ എല്ലാ റെക്കോഡുകളും തകര്‍ത്ത് ഈ വര്‍ഷം കുടിയേറ്റം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 1957 ലാണ് ഇതിനു മുമ്പ് കാനഡയിലേക്ക് അയര്‍ലണ്ടില്‍ നിന്ന് കുടിയേറ്റം വര്‍ധിച്ചത്. അന്ന് 7,500 ഐറിഷുകാര്‍ കുടിയേറിയെങ്കില്‍ ഈ വര്‍ഷം എല്ലാ റെക്കോഡുകളും തകര്‍ത്ത് കുടിയേറ്റം വര്‍ധിക്കും

Scroll To Top