Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളിലേയ്ക്ക് സൗജന്യമായി ഏത് ഫോണില്‍ നിന്നും വിളിക്കാം,പുതിയ പദ്ധതിയുമായി ഇ മൊബൈല്‍

അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ 60 രാജ്യങ്ങളിലേയ്ക്ക് സൗജന്യമായി ഏത് ഫോണില്‍ നിന്നും വിളിക്കാം,പുതിയ പദ്ധതിയുമായി ഇ മൊബൈല്‍

ഡബ്ലിന്‍: ഇനി അയര്‍ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് ഏത് ഫോണില്‍ നിന്നും സൗജന്യമായി ഫോണ്‍ വിളിക്കാന്‍ സൗകര്യം ഒരുക്കി കൊണ്ട് ഇമൊബൈല്‍ എന്ന കമ്പനി രംഗത്തെത്തി. ഇന്ത്യയിലേയ്ക്ക് മാത്രമല്ല മറ്റ് അറുപതോളം രാജ്യങ്ങളിലേക്ക് സൗജന്യ ഫോണ്‍ കോള്‍ സൗകര്യം വാഗ്ദാനം ചെയ്ത് കൊണ്ടാണ് ഇ മൊബൈലിന്റെ വരവ്.

ടെസ്‌കോ ഫോണില്‍ നിന്നും ഇന്ത്യയിലേയ്ക്ക് സൗജന്യമായി വിളിയ്ക്കാനുള്ള ഒരു ക്രമീകരണത്തെ കുറിച്ച് ‘ഐറിഷ് മലയാളി ‘നേരത്തെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു.അതില്‍ നിന്നും വ്യത്യസ്തമായി ഏതു ഫോണില്‍ നിന്നും സൗജന്യമായി വിളിയ്ക്കാന്‍ സാധിക്കുമെന്നാണ് ഇ മൊബൈല്‍ അവകാശപ്പെടുന്നത്.

കമ്പനിയുടെ ആക്‌സസ് നമ്പരായ 0766225271 ഡയല്‍ ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ ഡയല്‍ ചെയ്യുക തുടര്‍ന്ന് ഹാഷ് ചിഹ്നം അമര്‍ത്തുക. ഇതോടെ നിങ്ങളുടെ കോള്‍ കണക്ടാകും. 0766225271 എന്ന നമ്പറിന് പുറമെ 0766225287, 0766225339, 0766225340, 0766225275, 0766225341 എന്നീ നമ്പരുകളിലും സൗജന്യ ഫോണ്‍ വിളി സേവനം ലഭ്യമാണ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് സൗജന്യ ഫോണ്‍ കോള്‍ സേവനം ലഭ്യമാക്കും എന്നാണ് കമ്പനിയുടെ സുനിശ്ചിത ഓഫര്‍.

ഈ സൗകര്യം ഉപയോഗിച്ച് ലാന്‍ഡ് ലൈനിലെക്കും മൊബൈലിലേക്കും അയര്‍ലണ്ടില്‍ നിന്ന് സൗജന്യമായി വിളിക്കാം. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ ,പാകിസ്ഥാന്‍, ബംഗ്ലാദേശ്, റഷ്യ എന്നിവടങ്ങളിലേക്കും നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം.സൗജന്യമായി വിളിക്കാവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കുവാന്‍ ഇനി കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
http://indiacallhome.ie/international-calling/
നിങ്ങളുടെ ഐറിഷ് മൊബൈല്‍ ഫോണിന്റെ സര്‍വീസ് പ്രോവൈഡര്‍ ഈ സേവനം സൌജന്യമായാണോ തരുന്നത് എന്ന് പരിശോധിച്ച് അറിഞ്ഞതിന് ശേഷം മതി സര്‍വീസ് തുടരേണ്ടത് എന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ചില ഫോണ്‍ കമ്പനികള്‍ ഇ മൊബൈലിന്റെ സേവനങ്ങള്‍ക്ക് നാമമാത്ര ഫീസ് ഈടാക്കുന്നുണ്ട്.എന്നാല്‍ കൂടുതല്‍ കമ്പനികളിലും ഇത് സൗജന്യം തന്നെയാണ്. 

സൗജന്യ ഫോണ്‍ കോളിന് പുറമെ ഉടന്‍ തന്നെ സൗജന്യ എസ്എംഎസ് സംവിധാനം കൊണ്ടുവരാനും കമ്പനി ആലോചിക്കുന്നുണ്ട്. യുകെയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്കും ഈ സേവനം ലഭ്യമാണ്. http://indiacallhome.ie/എന്ന വെബ്‌സൈറ്റില്‍ ഈ സൗജന്യ സേവനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.


Scroll To Top