Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നുള്ള മലയാളം ഷോര്‍ട്ട് ഫിലിമിന് അമേരിക്കന്‍ ഫൊക്കാന ചലച്ചിത്ര പുരസ്‌കാരം, ജിജോ എസ് പാലാട്ടി മികച്ച സംവിധായകന്‍

അയര്‍ലണ്ടില്‍ നിന്നുള്ള മലയാളം ഷോര്‍ട്ട് ഫിലിമിന് അമേരിക്കന്‍ ഫൊക്കാന ചലച്ചിത്ര പുരസ്‌കാരം, ജിജോ എസ് പാലാട്ടി മികച്ച സംവിധായകന്‍

ഷിക്കാഗോ: പ്രവാസി മലയാളികളുടെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ഫൊക്കാന അവാര്‍ഡ് ഐറിഷ് മലയാളി ഷോര്‍ട്ട് ഫിലിമായ ‘പരകായ പ്രവേശത്തിന്’.ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം പരകായപ്രവേശത്തിന്റെ സംവിധായകന്‍ ജിജോ എസ് പാലാട്ടിയാണ് കരസ്ഥമാക്കിയത്.ജൂലൈ 5 മുതല്‍ ചിക്കാഗോയിലാണ് ഫൊക്കാനയുടെ രണ്ടാമത് ചലച്ചിത്രോത്സവം നടത്തപ്പെട്ടത്.അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫൊക്കാനയുടെ 16മത് ദേശീയ കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് ഈ ചലച്ചിത്ര മാമാങ്കം അരങ്ങേറിയത്.

ആഗോള പ്രവാസി മലയാളികള്‍ക്കായി നടത്തിയ ഹൃസ്വചിത്രമത്സരമായിരുന്നു ഫിലിം ഫെസ്റ്റിന്റെ മുഖ്യാകര്‍ഷണം. 15 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. 

മികച്ച ചിത്രത്തിനും, സംവിധായകനും ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും ലഭിച്ചു.മികച്ച രണ്ടാമത്തെ ചിത്രമായി അമേരിക്കയില്‍ നിന്നുള്ള ‘അകലങ്ങളില്‍'(ന്യൂ ജേഴ്‌സി)തിരഞ്ഞെടുക്കപ്പെട്ടു.കാനഡയില്‍ നിന്നുള്ള ബേബിസിറ്റര്‍,ദി ഹാലിക്കന്‍ ഡെയ്‌സ്(അമേരിക്ക)വെക്കേഷന്‍ അതേ കാരണത്താല്‍എന്നി ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡിന് അര്‍ഹരായി.
joshi
ജോഷി കൊച്ചുപറമ്പില്‍ കേന്ദ്രകഥാപാത്രമായി വേഷമിട്ട ‘പരകായ പ്രവേശം’ ഉറുഗ്വേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ബിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു.

Scroll To Top