Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും 240 കിലോ മീറ്റര്‍ ദൂരത്തില്‍ ബ്രിട്ടന്റെ ആണവനിലയത്തിന് അനുമതി; എതിര്‍പ്പുമായി ഐറിഷ് സമൂഹം 

അയര്‍ലണ്ടില്‍ നിന്നും 240 കിലോ മീറ്റര്‍ ദൂരത്തില്‍ ബ്രിട്ടന്റെ ആണവനിലയത്തിന് അനുമതി; എതിര്‍പ്പുമായി ഐറിഷ് സമൂഹം 

ഡബ്ലിന്‍: ബ്രിട്ടന്റെ ഹിങ്ക്‌ലെ ആണവനിലയത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം. ബ്രിട്ടീഷ് ഗവണ്‍മെന്റും ഫ്രഞ്ച് എനര്‍ജി കമ്പനിയായ ഇഡിഎഫും ചേര്‍ന്നാണ് ആണവ പ്ലാന്റ് സ്ഥാപിക്കുന്നത്. 16 ബില്യന്‍ യൂറോ ചെലവഴിച്ചാണ് പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നടന്ന വോട്ടെടുപ്പില്‍ 28 ല്‍ 16 പേരും ബ്രിട്ടന്റെ ആണവനിലയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് അനുമതി ലഭിച്ചത്. ബ്രിട്ടന്റെ ഊര്‍ജ ആവശ്യത്തിന്റെ 7 ശതമാനവും ഹിങ്ക്‌ലെയില്‍ നിന്ന് ഉദ്പാടിപ്പിക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

അതേസമയം അയര്‍ലണ്ടില്‍ നിന്ന് കേവലം 240 കിലോ മീറ്റര്‍ മാറി ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെ അയര്‍ലണ്ടില്‍ എതിര്‍പ്പ് രൂക്ഷമായി. ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആണവ വിരുദ്ധ പ്രവര്‍ത്തകരാണ് എതിര്‍പ്പ് രൂക്ഷമാക്കി രംഗത്ത് വന്നിരിക്കുന്നത്. അയര്‍ലണ്ടില്‍ നിന്ന് വളരെ അടുത്ത് സ്ഥാപിക്കുന്ന ഈ ആണവ നിലയം രാജ്യത്തിന് ഭീഷണിയാകുമെന്നാണ് ആശങ്ക.

പദ്ധതിക്കെതിരെ ഓസ്ട്രിയന്‍ ഗവണ്മെന്റും രംഗത്ത് വന്നിട്ടുണ്ട്. പദ്ധതിക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ കോടതിയെ സമീപിക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍ പറഞ്ഞു.

സിന്‍ഫിന്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പ് രൂക്ഷമാക്കി രംഗത്ത് വന്നുകഴിഞ്ഞു

Scroll To Top