Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും 2000 കുട്ടികളെ അനുമതി കൂടാതെ അമേരിക്ക ദത്തെടുത്തു 

അയര്‍ലണ്ടില്‍ നിന്നും 2000 കുട്ടികളെ അനുമതി കൂടാതെ അമേരിക്ക ദത്തെടുത്തു 

ഡബ്ലിന്‍: ഐറിഷ് കെയര്‍ ഹോമുകളില്‍ നിന്ന് അവിവാഹിത അമ്മമാരുടെ 2000 കുട്ടികളെ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി ദത്തെടുത്തതായി ഐറിഷ് ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. 474 കുട്ടികളെ അനുമതി ഇല്ലാതെ മരുന്ന് പരീക്ഷണത്തിനു വിധേയമാക്കിയതായും ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. 1940 മുതല്‍ 1965 വരെ ഐറിഷ് കെയര്‍ഹോമുകളില്‍ ജനിച്ച കുട്ടികളിലിലാണ് മരുന്ന് പരീക്ഷണം നടന്നത്. ഇക്കാലയളവില്‍ തന്നെയാണ് കുട്ടികളെ അനധികൃതമായി അമേരിക്കയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് കൈമാറിയത്. 

എന്നാല്‍ ദത്തെടുക്കലിന് നല്‍കിയ കുട്ടികളെ കൈമാറുന്നതിന് ബന്ധുക്കളോ മാതാപിതാക്കളോ സമ്മതം നല്‍കിയതായി ഒരു രേഖകളും ഈ കെയര്‍ഹോമുകളില്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ അനുമതി കൂടാതെയാണ് കുട്ടികളെ അമേരിക്കക്കാര്‍ക്ക് കൈമാറിയതെന്നാണ് സൂചന. ഐറിഷ് കെയര്‍ ഹോമുകളിലെ അവിവാഹിത അമ്മമാരുടെ കട്ടികള്‍ മരണമടഞ്ഞ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച കമ്മീഷന്റേതാണ് ഈ കണ്ടെത്തല്‍. ഗാല്‍വെയിലെ കെയര്‍ ഹോമില്‍ 800 ഓളം കുട്ടികള്‍ മരണമടഞ്ഞുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്. 

കാതറിന്‍ കോര്‍ലെസ് എന്ന ചരിത്രകാരി നടത്തിയ അന്വേഷണത്തിലാണ് ഗാല്‍വെയിലെ കെയര്‍ ഹോമില്‍ കുട്ടികളെ കൂട്ടമായി ശവസംസ്‌കാരം നടത്തിയിരിക്കുന്നത് കണ്ടെത്തിയത്. ഈ മരണങ്ങള്‍ സംബന്ധിച്ച കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാകാന്‍ കുറച്ച് സമയം കൂടി എടുക്കുമെന്ന് മന്ത്രി ജെയിംസ് റെലി പറഞ്ഞു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദത്തെടുക്കല്‍ നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി ജെയിംസ് റെലി പറഞ്ഞു.

Scroll To Top