Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് അനുമതിയില്ലാതെ കടത്താന്‍ ശ്രമിച്ച 115 പട്ടിക്കുട്ടികളെ പിടിച്ചെടുത്തു 

അയര്‍ലണ്ടില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് അനുമതിയില്ലാതെ കടത്താന്‍ ശ്രമിച്ച 115 പട്ടിക്കുട്ടികളെ പിടിച്ചെടുത്തു 

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും ബ്രിട്ടനിലേയ്ക്ക് ഫെറി വഴി കടത്തി കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്ന 115 പട്ടിക്കുഞ്ഞുങ്ങളെ മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ പിടികൂടി.ഫെറിയില്‍ കയറ്റിയ വാനിന്റെ പിന്‍ ഭാഗത്ത് സൂക്ഷിച്ചിരിക്കുകയായിരുന്ന പട്ടിക്കുഞ്ഞുങ്ങളെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അധികൃതര്‍ പിടിച്ചെടുത്തത്.

ഡബ്ലിന്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ആനിമല്‍ ക്രുവല്‍റ്റിയുടെ പ്രവര്‍ത്തകര്‍ ഡബ്ലിന്‍ പോര്‍ട്ടിലെത്തി പട്ടിക്കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു.മുന്തിയ ഇനം ബ്രീഡ് അടക്കമുള്ള വിവിധ തരത്തിലും പ്രായത്തിലുമുള്ള പട്ടിക്കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്.യാതൊരു പരിശോധനാ സര്‍ട്ടിഫിക്കെറ്റുകളും ഇല്ലാതെ ബ്രിട്ടണിലേയ്ക്ക് വില്‍പ്പനയ്ക്കായി കൊണ്ട് പോകുകയായിരുന്നു ഇവയെ.

വാനിലുണ്ടായിരുന്ന 32 പട്ടിക്കുട്ടികള്‍ അതിസാരം ബാധിച്ചവയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.പട്ടിക്കുഞ്ഞുങ്ങള്‍ക്ക് ആവശ്യത്തിനു വെള്ളം പോലും ലഭിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.സംഭവത്തോട് അനുബന്ധിച്ച് ഇതേ വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല 


Scroll To Top