Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ഓസ്ട്രേലിയയ്ക്കു കുടിയേറിയ മലയാളികള്‍ക്കും ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവുമോ ?

അയര്‍ലണ്ടില്‍ നിന്നും ഓസ്ട്രേലിയയ്ക്കു കുടിയേറിയ മലയാളികള്‍ക്കും ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാവുമോ ?

ഡബ്ലിന്‍:2017ല്‍ നടക്കാനിരിക്കുന്ന ഐറിഷ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വിദേശത്തു താമസിക്കുന്ന ഐറിഷുകാര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അനുവാദം നല്‍കുന്ന ഹിതപരിശോധന അണിയറയില്‍ ഒരുങ്ങുന്നു. ലക്ഷക്കണക്കിന് ഐറിഷ് പൗരന്മാരാണ് വിവിധ രാജ്യങ്ങളിലായി സ്ഥിരതാമസമാക്കിയിട്ടുള്ളത്.ഇവരില്‍ ഐറിഷ് പൗരത്വം എടുത്ത ശേഷം ആസ്‌ട്രേലിയയിലേയ്ക്ക് കുടിയേറിയ നൂറുകണക്കിന് പേരും ഉള്‍പ്പെടുന്നു.
ആണ് പദ്ധതിക്കു പിന്നില്‍.

അതേസമയം അയര്‍ലണ്ടിലേയ്ക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഐറിഷ് പൗരന്മാര്‍ക്ക് ജോലി അടക്കമുള്ള സഹായങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നല്‍കുമെന്നും മിനിസ്റ്റര്‍ ഫോര്‍ ഡയസ്പോറ ജോ മക്ഹഗ് അറിയിച്ചു. ഉഗാണ്ടയിലെ കംപാലയില്‍ താമസമാക്കിയ ഐറിഷ് പൗരന്മാരെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഉഗാണ്ടയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മന്ത്രി. അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും ഇക്കാര്യത്തില്‍ ഹിതപരിശോധന നടത്തുക.

ഉഗാണ്ടയിലെ ദാരിദ്ര്യം പരിഹരിക്കുന്നതിന്റെ ഭാഗമായി 83 മില്ല്യന്റെ നിക്ഷേപം അയര്‍ലണ്ട് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഉഗാണ്ടയില്‍ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസം, സാമൂഹികസുരക്ഷ, എച്ച്ഐവി പ്രതിരോധം, മനുഷ്യാവകാശം, ഭരണകാര്യം എന്നീ മേഖലകളിലാകും നിക്ഷേപം.

Scroll To Top