Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് വന്‍ അവസരം,ആളെ കിട്ടുന്നില്ലെന്ന് ഏജന്‍സികള്‍,നിയമവും കര്‍ശനമാക്കി 

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് വന്‍ അവസരം,ആളെ കിട്ടുന്നില്ലെന്ന് ഏജന്‍സികള്‍,നിയമവും കര്‍ശനമാക്കി 

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് പുതിയതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ നേഴ്‌സുമാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധന ഇവിടെയെത്തിയ ശേഷം വീണ്ടും ചെയ്യണമെന്ന വ്യവസ്ഥ എച്ച് എസ് ഇ കര്‍ശനമാക്കി.മുന്‍പ് വിദേശത്തുനിന്നുള്ള നേഴ്‌സുമാര്‍ അതാതു രാജ്യങ്ങളില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് റിക്രൂട്ട് ചെയ്ത തൊഴിലുടമയ്ക്ക് സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.

പുതിയ വ്യവസ്ഥ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് അഡാപ്‌റ്റെഷന്‍ കോഴ്‌സ് തുടങ്ങുന്നതിനു മൂന്നാഴ്ച്ച മുന്‍പെങ്കിലും നേഴ്‌സുമാര്‍ അയര്‍ലണ്ടില്‍ എത്തണമെന്നാണ് എച്ച് എസ് ഇ യുടെ മാര്‍ഗനിര്‍ദേശം.

ആദ്യഘട്ടത്തില്‍ യാതൊരു വരുമാനവുമില്ലാതെ ഇവിടെ എത്തിച്ചേരുന്ന നേഴ്‌സുമാര്‍ക്ക് പുതിയ നിയമം കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.

അയര്‍ലണ്ടിലേയ്ക്ക് നേഴ്‌സുമാര്‍ക്ക് അവസരം ഒരുക്കി നിരവധി ഏജന്‍സികളും,എച്ച് എസ് ഇ നേരിട്ടും രംഗത്തുണ്ടെങ്കിലും ,ആവശ്യത്തിനു നേഴ്‌സുമാരെ ലഭിക്കുന്നില്ലെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ പറയുന്നു.ഐറിഷ് നേഴ്‌സിംഗ് ബോര്‍ഡ് അംഗീകരിച്ചവരും ,ഐ ഇ എല്‍ റ്റി എസ് യോഗ്യതാ മാനദണ്ഡം ഇല്ലാത്തവരും കുറയുന്നതാണ് ഇതിനു കാരണം.

മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഐ ഇ എല്‍ റ്റി എസി ന് ലിസനിംഗിനും ,റീഡിംഗിനും 6.5 മാര്‍ക്ക് സ്‌കോര്‍ ചെയ്തവര്‍ക്കും(ബാക്കിയുള്ളവയ്ക്ക് 7 മാര്‍ക്ക് വേണം ) അയര്‍ലണ്ടില്‍ ജോലിയ്ക്ക് അപേക്ഷിക്കാമെങ്കിലും ആവശ്യത്തിന് അപേക്ഷകരില്ലത്രേ.

Scroll To Top