Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍ ടെസ്‌കോ ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

അയര്‍ലണ്ടില്‍ ടെസ്‌കോ ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ടെസ്‌കോ ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. ടെസ്‌കോയുടെ ഈ വര്‍ഷത്തെ നാലാമത്തെ സ്റ്റോര്‍ കോര്‍ക്കിലെ ബല്ലിംഗ്‌കോളിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒളിമ്പിക്‌സ് സ്പ്രിന്റ് താരം ഡെര്‍വല്‍ ഒ റൂര്‍ക്കി നാട മുറിച്ച് സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. 32,000 ചതുരശ്ര അടി വലുപ്പത്തിലാണ് പുതിയ സ്റ്റോര്‍ തുടങ്ങിയ. ഓട്ടിസം ബാധിച്ച ബാലന്‍ ബോബ് മര്‍ഫിയും അവന്റെ നായക്കുട്ടിയും സ്റ്റോറിലെ ആദ്യ ഉപഭോക്താക്കളായി. ബോബ് മര്‍ഫിയുടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡ് ആണ് ടെസ്‌കോ ഇക്കാര്യം ചൂണ്ടിക്കാട്ടി അവന്റെ മാതാവ് ടെസ്‌കോയെ സമീപിക്കുകയായിരുന്നു. ഇതോടെ ഷോപ്പിലെ ആദ്യ കസ്റ്റമറാകാന്‍ ടെസ്‌കോ അധികൃതര്‍ ബോബിന് അവസരം നല്‍കി. 

പുതിയ സ്റ്റോറില്‍ 125 ജീവനക്കാര്‍ക്ക് ജോലി ലഭിക്കും. ഇതില്‍ 60 ശതമാനം പേരും പ്രദേശവാസികള്‍ തന്നെയാണ്. ലൈവ് രജിസ്റ്ററില്‍ നിന്ന് 39 പേര്‍ക്ക് നിയമനം നല്‍കി. ഇതില്‍ 11 പേര്‍ ടെസ്‌കോയുടെ പോസിറ്റീവ്2വര്‍ക്ക് പ്രോഗ്രാമില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഈ വര്‍ഷംഇതുവരെ തന്നെനാല് സ്റ്റോറുകള്‍ തുറന്ന ടെസ്‌കോ ഡിസംബറിന് മുന്‍പായി രണ്ട് സ്റ്റോറുകള്‍ കൂടി തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. ഡബ്ലിനിലെ ഒഗിയര്‍ സ്ട്രീറ്റിലും പിയേഴ്‌സ് സ്ട്രീറ്റിലുമാകും പുതിയ സ്റ്റോറുകള്‍ തുറക്കുന്നത്. 

Scroll To Top