Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ടാക്‌സുകളുടെ ‘എട്ടുകളി ‘:വാഹന ഭവന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ ‘ഹരിത നികുതി’

അയര്‍ലണ്ടില്‍ ടാക്‌സുകളുടെ ‘എട്ടുകളി ‘:വാഹന ഭവന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് അടുത്ത വര്‍ഷം മുതല്‍ ‘ഹരിത നികുതി’

ഡബ്ലിന്‍ :വാഹന ഭവന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കൊണ്ട് ഇതാ ഇനി വരുന്നു ഹരിത ടാക്‌സ്.പുതിയ കാറുകള്‍ വാങ്ങുന്നവര്‍,പുതിയ ടയറുകള്‍ വാങ്ങുന്നവര്‍ തുടങ്ങി ബിന്നുകളില്‍ വേസ്റ്റ് നിക്ഷേപിക്കുന്നവര്‍ക്ക് വരെ ‘ഗ്രീന്‍ ടാക്‌സ്’ബാധകമാവുമെന്നാനു പ്രാഥമിക റിപ്പോര്‍ട്ടുകള്‍
.
ഹരിത ടാക്‌സുമായി ബന്ധപ്പെട്ട് നിലവില്‍ വരുത്താന്‍ തീരുമാനിച്ച മാറ്റങ്ങള്‍ അടുത്ത എട്ടാഴ്ച്ച്കളില്‍ ഉദ്യോഗസ്ഥരുമായും ,പൊതുജനങ്ങളുമായും കൂടി അഭിപ്രായമാരാഞ്ഞ ശേഷം പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍ പ്രഖ്യാപിക്കും.

രേഖപ്രകാരം സിസ്റ്റത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന നൂറുകണക്കിന് വാഹനങ്ങളാണ് പെട്ടന്ന് അപ്രത്യക്ഷമാവുന്നത്.പിന്നീട് ഇവ കണ്ടെത്തുന്നത് നിയമവിധേയമല്ലാത്ത വിധത്തില്‍ ഉപേക്ഷിക്കപ്പെട്ട രീതിയിലാണ്. പൊതുജനങ്ങളുടെ ഇത്തരം അനാസ്ഥകളാണ് വാഹനമോ ടയറുകളോ വാങ്ങുമ്പോള്‍ തന്നെ റീ സൈക്ക്‌ലിംഗിനുള്ള ചാര്‍ജുകൂടി വാങ്ങാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.2010 ല്‍ 158000 കാറുകളാണ് സര്‍വീസ് അവസാനിപ്പിച്ച് ഉപേക്ഷിക്കെണ്ടിയിരുന്നത്.ഇവയില്‍ വെറും 43000 എണ്ണം മാത്രമാണ് നിയമ വിധേയമായി ഡംബ്ബിംഗ് യാര്‍ഡുകളില്‍ എത്തിയത്,

പേപെര്‍ വെയിറ്റ് സംവിധാനം രാജ്യമൊട്ടാകെ വ്യാപീപ്പിക്കാനാണ് പുതിയ തീരുമാനം.ഇപ്പോള്‍ ഇതു ഡബ്ലിന്‍ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണുള്ളത്.. മികച്ച രീതിയില്‍ പരിസര ശുചിത്വം നടപ്പിലാക്കുക എന്നതു തന്നെയാണ് പദ്ധതികളുടെ ഉദ്ദേശം .

കുടിവെള്ളത്തിനു വില ഏര്‍പ്പെടുത്തുന്നതിന് മുന്‍പായി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഹരിത നികുതി നിലവില്‍ വരുമെന്നാണ് സൂചനകള്‍like-and-share

Scroll To Top