Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു ആറര ലക്ഷം രൂപ തട്ടിയയാളെ പോലിസ് തിരയുന്നു 

അയര്‍ലണ്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു ആറര ലക്ഷം രൂപ തട്ടിയയാളെ പോലിസ് തിരയുന്നു 

കുറുവിലങ്ങാട് :അയര്‍ലണ്ടില്‍ ജോലി തരപ്പെടുത്താമെന്നു പറഞ്ഞു യുവതിയില്‍ നിന്നും ആറര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം മുങ്ങിയ പ്രതിയ്ക്ക് വേണ്ടി പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.കൊയിലാണ്ടി കുറുലക്കനി ക്കല്ലിങ്ങള്‍ മുനീബ് എന്ന ഹബീബിനെതിരെയാണ് കേസ്.

കുര്യനാട് കുറുങ്കണ്ണിയേല്‍ സാജന്‍ വരുഗീസിന്റെ ഭാര്യ ബിജിയുടെ പരാതിയെ തുടര്‍ന്ന് കുറുവിലങ്ങാട് പോലീസാണ് കേസ് രജിസ്ടര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്. ഗള്‍ഫില്‍ ജോലി ചെയ്തുവന്നിരുന്ന ബിജി കൊച്ചിയിലെ സൈബര്‍ സര്‍വീസ് എന്ന ഏജന്‍സിയില്‍ മറ്റൊരു ജോലി കണ്ടെത്തുന്നതിനായി ബയോഡേറ്റ നല്കിയിരുന്നു.ഇവിടെ നിന്നും ബിജിയുടെ ബയോഡേറ്റ കൈക്കലാക്കിയ ഹബീബ് ഇവരുമായി കൊച്ചിയിലെ ഏജന്‍സിയില്‍ നിന്നും എന്ന വ്യാജേനെ ബന്ധപ്പെടുകയായിരുന്നു.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ജോലി ശരിയായിട്ടുണ്ടെന്നും ഏജന്‍സി ഫീസായി ആറര ലക്ഷം യൂറോ അടയ്ക്കണമെന്നും വിശ്വസിപ്പിച്ചാണ് ഇവരുടെ കൈയ്യില്‍ നിന്നും മൂന്ന് തവണയായി ഇത്രയും തുക തട്ടിയെടുത്തത്.ബാങ്ക് വഴിയാണ് ഇടപാടുകള്‍ നടത്തിയെന്നതിനാല്‍ പരാതിക്കാര്‍ക്കും ഇയാളെ സംശയം തോന്നിയില്ല.

പറഞ്ഞ സമയത്ത് വിസ ലഭിക്കാതെയായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ട വിവരം സാജന്‍ വറുഗീസും ,ബിജിയും തിരിച്ചരിഞ്ഞത്,

അയര്‍ലണ്ടില്‍ ജോലി നല്‍കാം എന്ന് വാഗ്ദാനം നല്‍കി ഇതേയാള്‍ തന്നെ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായി സൂചനകള്‍ ഉണ്ട്.നിരവധി വിവാഹ തട്ടിപ്പുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. 

Scroll To Top