Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് വേണ്ടി ബാങ്ക് ആരംഭിക്കുന്നു

അയര്‍ലണ്ടില്‍ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് വേണ്ടി ബാങ്ക് ആരംഭിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് മാത്രമായി
ബാങ്ക് ആരംഭിക്കുന്നു. ധനകാര്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈ ആഴ്ച
ഗവണ്‍മെന്റിന് ഇത് സംബന്ധിച്ച പ്രപ്പോസല്‍ കൈമാറുമെന്നും ധനകാര്യ
വകുപ്പിന്റെ പ്രതിനിധി അറിയിച്ചു. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് കുറഞ്ഞ
നിരക്കില്‍ ലോണ്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ ബാങ്ക്
ആരംഭിക്കുന്നത്. ബാങ്കിന് പുതിയ ശാഖകളും മറ്റും ഉണ്ടാകില്ല.

ഇപ്പോള്‍ നിലവിലുള്ള ഹൈസ്ട്രീറ്റ് ബാങ്കുകള്‍ മുഖേനയാകും ലോണ്‍ വിതരണം
ചെയ്യുക. നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാകും ബാങ്ക്
പ്രവര്‍ത്തിക്കുക. യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, അയര്‍ലണ്ട്
സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് തുടങ്ങിയവയില്‍ നിന്നാകും പുതിയ
ബാങ്ക് പ്രവര്‍ത്തിക്കാനുള്ള ഫണ്ട് കണ്ടെത്തുക. ഈ പുതു ബാങ്കില്‍ നിന്ന്
എടുക്കുന്ന ലോണുകള്‍ക്ക് പത്ത് വര്‍ഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കുമെന്ന്
റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗികമായി എന്തെങ്കിലും
ധനവകുപ്പ് അധികൃതര്‍ വിസമ്മതിച്ചു

Scroll To Top