Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ചൂട് മാറി, വീണ്ടും കനത്ത മഴയ്ക്ക് സാധ്യത 

അയര്‍ലണ്ടില്‍ ചൂട് മാറി, വീണ്ടും കനത്ത മഴയ്ക്ക് സാധ്യത 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ അനുദിനം കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ
ദിവസം അയര്‍ലണ്ട് ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലേക്കെന്ന് കാലാവസ്ഥ വിദഗ്ദര്‍
പ്രവചിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം കാലാവസ്ഥ മാറി കനത്ത മഴയായി.
രാജ്യത്തിന്റെ തെക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ മേഖലയിലും ഒരുപോലെ മഴ
ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കി.

ഈ ആഴ്ച മുഴുവന്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചന വിദഗ്ദര്‍
നല്കുന്ന സൂചന. ദിവസവും മഴ തുടരും അന്തരീക്ഷ താപനില 5 ഡിഗ്രി സെല്‍ഷ്യസില്‍
കുറയും. രാജ്യത്തിന്റെ ചില മേഖലകളില്‍ എങ്കിലും വെള്ളപ്പൊക്കത്തിന്
സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. ചില
മേഖലകളില്‍ നാളെ ഇടിയോട് കൂടിയ മഴ പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ ശരാശരി
മഴയെക്കാള്‍ കൂടിയ നിരക്കില്‍ ഈ ആഴ്ച മഴ പെയ്യും.

എന്നാല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരണ്ട കാലാവസ്ഥ
ആയിരിക്കും. വ്യാഴാഴ്ചയോടെ ഇവിടങ്ങളിലും മഴ ശക്തി പ്രാപിക്കും. വരുന്ന
ആഴ്ചയും ഈ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകാനിടയില്ല. വെള്ളിയും ശനിയും 21
ഡിഗ്രി താപനില രേഖപ്പെടുത്തിയ കാലാവസ്ഥയില്‍ നിന്നാണ് അപ്രതീക്ഷിതമായി മഴ
പെയ്തു തുടങ്ങിയത്. 25 ഡിഗ്രി താപനില രേഖപ്പെടുത്തി യുകെയിലും ഏറ്റവും
ചൂട് കൂടിയ ദിവസമായിരുന്നു ശനിയാഴ്ച.

Scroll To Top