Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഗവണ്‍മെന്റ് കെയറിലുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന

അയര്‍ലണ്ടില്‍ ഗവണ്‍മെന്റ് കെയറിലുള്ള കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ 6500 ല്‍ അധികം കുട്ടികള്‍ ഗവണ്‍മെന്റ് കെയറിലെന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ തുല്‍സ. 2007 ന് ശേഷം ഗവണ്‍മെന്റ് കെയറിലുള്ള കുട്ടികളുടെ എണ്ണത്തില്‍ 23 ശതമാനം വര്‍ദ്ധനയാണിത്. ഗവണ്‍മെന്റ് കെയറിലുള്ള 90 ശതമാനം കുട്ടികളും ഫോസ്റ്റര്‍ കെയറിലാണുള്ളത്. മതിയായ സൌകര്യങ്ങളുടെ അഭാവം മൂലം ഗവണ്‍മെന്റ് കെയറിലുള്ള കുടികളെ സ്വന്തം കമ്മ്യൂണിറ്റിക്ക് പുറത്ത് താമസിപ്പിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുണ്ട്.

2007 വരെ 5,307 കുട്ടികളാണ് ഗവണ്‍മെന്റ് കെയറിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് വരെയുള്ള കണക്ക് പ്രകാരം ഗവണ്‍മെന്റ് കെയറിലുള്ള കുട്ടികളുടെ എണ്ണം 6,517 ആയി വര്‍ദ്ധിച്ചു. ഇതില്‍ 90 ശതമാനം പേര്‍ (6,054) ഫോസ്റ്റര്‍ കെയറിലാണുള്ളത്. ബാക്കി 460 ഓളം കുട്ടികള്‍ റെസിഡന്‍ഷ്യല്‍ കെയര്‍ യൂണിറ്റിലാണ്. ഈ വര്‍ഷം ആദ്യം മുതല്‍ ജനിച്ച് ഉടന്‍ തന്നെ ഗവണ്‍മെന്റ് ഏറ്റെടുക്കുന്ന കുട്ടികളുടെ എണ്ണം വര്ധിച്ച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

മയക്കുമരുന്ന് അടിമകള്‍ക്കും മറ്റും ജനിക്കുന്ന കുട്ടികളെയാണ് ആശുപത്രിയില്‍ നിന്ന് നേരിട്ട് ഗവണ്‍മെന്റ് ഏറ്റെടുക്കുന്നത്. ഗവണ്‍മെന്റ് കെയറിലേക്ക്
ഏറ്റെടുക്കുന്ന കുട്ടികളെ അവരുടെ കമ്മ്യൂണിറ്റിയില്‍ തന്നെ പരിചരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് തുല്‍സ ഫോസ്റ്ററിംഗ് ടീം മേധാവികളായ ബ്രിഡ്
ഗ്രിഫിന്‍, ലിസ സ്മിത്ത് എന്നിവര്‍ പറഞ്ഞു.

 

Scroll To Top