Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം അനുവദിക്കാത്തത് കാടത്തമെന്ന് നാഷണല്‍ വുമെണ്‍സ് കൌണ്‍സില്‍

അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം അനുവദിക്കാത്തത് കാടത്തമെന്ന് നാഷണല്‍ വുമെണ്‍സ് കൌണ്‍സില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം അനുവദിക്കാത്തത് കാടത്തമെന്ന് നാഷണല്‍ വുമെണ്‍സ് കൌണ്‍സില്‍. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ യുവതിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ചതിനെ തുടര്‍ന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നാഷണല്‍ വുമെണ്‍സ് കൌണ്‍സില്‍ സര്‍ക്കാര്‍ നയത്തിനെതിരെ രംഗത്ത് വന്നത്. ഗര്‍ഭഛിദ്രത്തിന് അപേക്ഷിച്ച യുവതി ഐറിഷ് പൌരത്വം ഇല്ലാത്തയാള്‍ അല്ലായിരുന്നിട്ട് കൂടി ഗര്‍ഭഛിദ്രം അനുവദിച്ചില്ല. 

യുവതിയുടെ അപേക്ഷ പഠിക്കാന്‍ ഡോക്ടര്‍മാരുടെ ഒരു വിദഗ്ദ സമിതിയെ നിയോഗിക്കുകയും യുവതിയെ പരിശോധിച്ച സമിതി ഗര്‍ഭഛിദ്രം അനുവദിക്കാനാകില്ലെന്നു നിലപാട് സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്ത് എടുക്കുകയായിരുന്നു. അമ്മയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ജീവന് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാം എന്ന നിയമ പ്രകാരമാണ് യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. ട്വിറ്റിലൂടെയാണ് വുമെണ്‍സ് കൌണ്‍സില്‍ പ്രതിശേഷം അറിയിച്ചത്. ഗര്‍ഭഛിദ്രം നിഷേധിക്കുന്ന നടപടി പ്രാകൃതവും കാടത്തവുമാണെന്ന് കൌണ്‍സില്‍ വിമര്‍ശിച്ചു. 

നിലവിലെ അബോര്‍ഷന്‍ നിയമം അപര്യാപ്തമാണെന്ന് പ്രൊ ചോയിസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാദിക്കുന്നു. അതേസമയം മനുഷ്യ ജീവന്‍ വച്ച് രാഷ്ട്രീയ നേട്ടത്തിനായി വിലപേശല്‍ നടത്തരുതെന്ന് ഇന്‍ഡിപ്പെന്‍ഡ് ടിഡി മിക്ക് വാലസ് പറഞ്ഞു. 

Scroll To Top