Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ ക്രിക്കറ്റ് കാണാന്‍ പതിനായിരം പേര്‍ !..മുന്‍ ഐറിഷ് കളിക്കാരനും ഇന്ത്യന്‍ വംശജനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ജയിപ്പിച്ചു

അയര്‍ലണ്ടില്‍ ക്രിക്കറ്റ് കാണാന്‍ പതിനായിരം പേര്‍ !..മുന്‍ ഐറിഷ് കളിക്കാരനും ഇന്ത്യന്‍ വംശജനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ ജയിപ്പിച്ചു

ഡബ്ലിന്‍ ;അയര്‍ലണ്ടിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ അവിസ്മരണീയമായ ദിവസമായിരുന്നു ഇന്നലെ . സ്‌റ്റേഡിയം പതിനായിരത്തില്‍ അധികം വരുന്ന ക്രിക്കറ്റ് പ്രേമികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു .ക്രിക്കറ്റ് അയര്‍ലണ്ടില്‍ അവഗണിക്കപ്പെടുന്നു എന്ന വാദഗതികള്‍ തള്ളി കളഞ്ഞ ജനക്കൂട്ടമാണ് കളി കാണാന്‍ എത്തിയത്

ഒരു പക്ഷെ സംഘാടകര്‍ പോലും അത്ഭുതപ്പെട്ടുപോയ ജനക്കൂട്ടം

മലഹൈഡില്‍ വച്ച് നടന്ന അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ അയര്‍ലണ്ടിനെതിരെ 6 വിക്കറ്റുകള്‍ നേടിയാണ് ഇംഗ്ലണ്ട് വിജയിച്ചത്

 

രവീന്ദ്ര സിംഗ് ബോപറ

രവീന്ദ്ര സിംഗ് ബോപറ

ഇംഗ്ലണ്ട് ക്യാപ്റ്റനായി മാറിയ മുന്‍ ഐറിഷ് ബാറ്റ്‌സ്മാന്‍ ഇയോണ്‍ മോര്‍ഗാന്‍ (124 നോട്ടൗട്ട്), രവി ബൊപാറ (101 നോട്ടൗട്ട്) തുടങ്ങിയവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഈ കൂട്ടുകെട്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വച്ചപ്പോള്‍ 270 എന്ന വിജയലക്ഷ്യം കാണുന്നതിന് എളുപ്പമായി. രണ്ടുപേര്‍ക്കും കൂടി 226 റണ്‍സാണ് നേടാന്‍ സാധിച്ചത്.

അയര്‍ലണ്ടിന്റെ ഭാഗത്തുനിന്നും മുന്‍ ക്യാപ്റ്റന്‍ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് 112 റണ്‍സ് നേടി. ഐറിഷ് ഫാസ്റ്റ് ബൗളര്‍ ബോയ്ദ് റങ്കിന്‍ 46 റണ്‍സില്‍ 4 വിക്കറ്റ് നേടി.

ലോകത്തിനു മുന്‍പില്‍ ഐറിഷ് ക്രിക്കറ്റിനെ പരിചയപ്പെടുത്താനുള്ള സുവര്‍ണ്ണാവസരമായി മാച്ചെന്നു ക്രിക്കറ്റ് അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടിവ് വാറന്‍ ഡ്യൂറ്റ്രൊം അഭിപ്രായപ്പെട്ടു .ഇനി വരും കാലങ്ങളില്‍ അയര്‍ലണ്ടിലെ ക്രിക്കറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുമെന്നും അദ്ദേഹം പറഞ്ഞു .

ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ് ,ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡേവിഡ് റിച്ചാര്‍ട്‌സന്‍ എന്നിവരുടെ സാന്നിധ്യം കളിക്കാര്‍ക്കും ,ഡബ്ലിനിലെ കായിക പ്രേമികള്‍ക്കും ആവേശമായി

ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ്   കളി കാണാന്‍ എത്തിയപ്പോൾ

ഐറിഷ് പ്രസിഡണ്ട് മൈക്കില്‍ ഡി ഹിഗിന്‍സ് കളി കാണാന്‍ എത്തിയപ്പോൾ

ഡബ്ലിന്‍ നഗരത്തില്‍ ജനിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും ഇന്ത്യന്‍ വംശജനായ രവീന്ദ്ര സിംഗ് ബോപറയും കളിക്കളത്തില്‍ മായാജാലമൊരുക്കുന്നതു കാണാന്‍ മലയാളികള്‍ അടക്കം നിരവധി ഇന്ത്യാക്കാര്‍ എത്തിയിരുന്നു .

Scroll To Top