Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകളുമായി ടെസ്‌കോ

അയര്‍ലണ്ടില്‍ കൂടുതല്‍ തൊഴില്‍ സാധ്യതകളുമായി ടെസ്‌കോ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അടുത്ത വര്‍ഷത്തോടെ തന്നെ 200 തൊഴില്‍ സാധ്യതകള്‍ക്ക് തുടക്കം കുറിക്കുമെന്ന് ടെസ്‌കോ അറിയിച്ചു.

ഏഴ് സ്‌റ്റോറുകളും ആറ് മൊബൈല്‍ ഷോപ്പുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങും.

കമ്പനിയുടെ 70 മില്ല്യണ്‍ യൂറോ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാമില്‍ 2013ല്‍ കൃസ്ത്മസിനു മുന്‍പായി തന്നെ 80ഓളം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കും. കോര്‍ക്കിലെ ഡക്ലസ് റോഡ്, കോളേജ് ഗ്രീന്‍, ഡബ്ലിനിലെ ഡോറസ്റ്റ് സ്ട്രീറ്റ്, ലിയനാര്‍ഡ്‌സ് കോര്‍ണര്‍, ഗ്ലാസ്‌നെവിന്‍ അവന്യു എന്നിവിടങ്ങളിലായി തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന അഞ്ചു സ്‌റ്റോറുകളിലായി 48 തൊഴിലവസരങ്ങളാണ് ഉണ്ടായിരിക്കുക.

ഹെഡ് ഓഫീസായ ഡണ്‍ ലാഗൈറിലേക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 18ഓളം തേര്‍ഡ് ലവല്‍ ബിരുദക്കാരെയും നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഡണ്ടല്‍ക്കിലും ഹണിപാര്‍ക്കിലും ഏകദേശം 120ഓളം പുത്തന്‍ തൊഴില്‍ മേഖലകള്‍ അടുത്ത വര്‍ഷത്തിനിടയില്‍ തന്നെ പ്രാവര്‍ത്തികമാക്കും. ഇവിടെ ആരംഭിക്കാന്‍ പോകുന്ന സ്‌റ്റോറുകളുടെ അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്.

ഐറിഷ് സാമ്പത്തികം പ്രശ്‌നം നേരിടുന്ന സാഹചര്യമായതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുമെന്ന് അയര്‍ലന്റിലെ ടെസ്‌കോ സിഇഒ ഫിലിപ് ജെ ക്ലാര്‍ക്ക് അറിയിച്ചു. ഫിംഗലിലെയും ഡഗ്ലസിലെയും സ്‌റ്റോറുകള്‍ ഈ ആഴ്ചയോടെ തന്നെ പ്രവര്‍ത്തനമാരംഭിക്കും.

Scroll To Top