Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് ഇടുന്ന പേരുകളില്‍ ജാക്കും എമിലിയും തന്നെ ഒന്നാമത്

അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് ഇടുന്ന പേരുകളില്‍ ജാക്കും എമിലിയും തന്നെ ഒന്നാമത്

ഐറിഷ് കുട്ടികളോട് പേര് ചോദിച്ചാല്‍ ഏറ്റവുമധികം കേട്ടിരിക്കുന്ന മറുപടി ജാക്ക്, എമിലി എന്നായിരിക്കും. അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് ഇടുന്ന പേരുകളില്‍ ജാക്കും എമിലിയും തന്നെ ഒന്നാം സ്ഥാനത്ത്. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷവും ഭൂരിപക്ഷം കുട്ടികള്‍ക്കും ജാക്ക്, എമിലി എന്നാണ് അയര്‍ലാണ്ടുകാര്‍ പേര് നല്കിയത്.

പെണ്‍കുട്ടിയാണെങ്കില്‍ എമിലി , ആണ്‍കുട്ടിയാണെങ്കില്‍ ജാക്ക് എന്നീ പേരുകള്‍ക്ക് പതിറ്റാണ്ടുകളായി ഒരു മാറ്റവുമില്ല. പെണ്‍കുട്ടികള്‍ക്ക് ഇടുന്ന പേരുകളില്‍ എമിലി കഴിഞ്ഞാല്‍ എമ്മ, സോഫി, എല്ല, അമേലിയ എന്നീ പേരുകളോടാണ് പ്രിയം. ആണ്‍കുട്ടികളുടെ പേരുകളില്‍ ജാക്ക് കഴിഞ്ഞാല്‍ ജെയിംസ്, കോണോര്‍, ഡാനിയല്‍, ഷോണ്‍ എന്നീ പേരുകളാണ് കൂടുതല്‍ കുട്ടികള്‍ക്കും ഇടുന്നത്. ദേശവ്യാപകമായി പരിഗണിച്ചാല്‍ ജാക്ക് എമിലി എന്നീ പേരുകള്‍ക്കാണ് ഏറ്റവുമധികം പ്രാധാന്യം നല്കുന്നത്.

എന്നാല്‍ ചില കൌണ്ടികളുടെ അടിസ്ഥാനത്തില്‍ പ്രിയപ്പെട്ട പേരുകളില്‍ മാറ്റങ്ങളുണ്ട്. ഉദാഹരണത്തിന്, കില്‍ക്കെനിയില്‍ കുട്ടികള്‍ക്ക് നല്കുന്ന പേരുകളില്‍ മൈക്കല്‍ എന്ന പേരാണ് ഒന്നാമത്, വാട്ടര്‍ഫോര്‍ഡില്‍ ആരോണ്‍ എന്ന പേരിനോടാണ് കൂടുതല്‍ ഇഷ്ടം. കവനിലെ ഏറ്റവും ജനപ്രീതി ആര്‍ജിച്ച പേര് റയാന്‍ എന്നാണെങ്കില്‍ മോണാഗനില്‍ ചാര്‍ളിയും ജെയിംസുമാണ് ജനപ്രീതിയുള്ള പേരുകള്‍.

വര്‍ഷങ്ങള്‍ കടന്നുപോകുന്നതോടെ അയര്‍ലണ്ടില്‍ കുട്ടികള്‍ക്ക് ഇടുന്ന പേരുകളിലും മാറ്റം വരുന്നുണ്ട്. 1960 കളില്‍ ആണ്‍കുട്ടികള്‍ക്ക് ഇടുന്ന പേരുകള്‍ ജോണ്‍, പാട്രിക്, മൈക്കില്‍ എന്നും പെണ്‍കുട്ടികളുടെ പേരുകള്‍ മേരി, മാര്‍ഗരറ്റ്, കാതറിന്‍ എന്നുമായിരുന്നു.

Scroll To Top