Wednesday December 07, 2016
Latest Updates

അയര്‍ലണ്ടില്‍  കനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം

അയര്‍ലണ്ടില്‍  കനത്ത് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകുമെന്ന് മെറ്റ് എറാന്‍.അടുത്ത വാരാന്ത്യം വരെ അയര്‍ലണ്ടില്‍ സമ്മിശ്ര കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.

കനത്ത് മഴ പ്രവചിക്കുമ്പോള്‍ തന്നെ തിങ്കളാഴ്ച്ച വെയില്‍ തെളിയാനും സാധ്യതയുണ്ടെന്ന കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. ലെനിസ്റ്റര്‍, മന്‍സ്റ്റര്‍ മേഖലയിലാണ് കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. ഡബ്ലിന്‍ അടക്കമുള്ള ലെനിസ്റ്റര്‍ മേഖലയ്ക്ക് ഓറഞ്ച് കാറ്റഗറിയിലുള്ള മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം കനത്ത് മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ചില മേഖലകളിലെങ്കിലും ചെറിയ തോതില്‍ വെള്ളപ്പൊക്ക സാധ്യതയും കാലാവസ്ഥ കേന്ദ്രം തള്ളിക്കളയുന്നില്ല.

Scroll To Top