Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ 51 ശതമാനം വര്‍ദ്ധന

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ 51 ശതമാനം വര്‍ദ്ധന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വര്‍ദ്ധിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 51 ശതമാനം വര്‍ദ്ധിച്ചു. ഡിജിറ്റല്‍ റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഏജന്‍സി ഏജന്‍സിയായ വോള്‍ഫ്ഗാങ്ങ് ഡിജിറ്റലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളുടെ ട്രാഫിക് 30 ശതമാനം കൂടിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ഓണ്‍ലൈന്‍ ഷോപ്പിങ്ങിനായുള്ള ഓരോ സന്ദര്‍ശനത്തിലൂടെയും സൈറ്റുകളുടെ വരുമാനത്തില്‍ 17 ശതമാനം വര്‍ദ്ധനയുണ്ടായി. റീ ടെയ്ല്‍ വെബ്‌സൈറ്റുകളുടെ ട്രാഫിക്ക് 34 ശതമാനം വര്‍ദ്ധിച്ചു. ഈ സൈറ്റുകളുടെ വരുമാനത്തില്‍ 57 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇതിനു പുറമേ ട്രാവല്‍ വെബ്‌സൈറ്റുകളുടെ വരുമാനത്തിലും വര്‍ദ്ധനയുണ്ടായി. ട്രാവല്‍ വെബ്‌സൈറ്റുകളിലൂടെയുള്ള ബുക്കിംഗ് 42 ശതമാനം വര്‍ദ്ധിച്ചു. 

സര്‍വെയില്‍ പങ്കെടുത്ത അഞ്ചില്‍ നാല് കമ്പനികളും ഓണ്‍ലൈന്‍ ഷോപ്പിംഗ് വരുമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ സൈറ്റുകളിലെ വരുമാന വര്‍ദ്ധന പൊതു സമ്പദ്ഘടനയേക്കാള്‍ 25 ഇരട്ടി വേഗത്തിലാണ് വളര്‍ച്ച പ്രാപിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

Scroll To Top