Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ ഒരു സ്വകാര്യ ദ്വീപ് വില്‍പ്പനയ്ക്ക്,വില ഒരു ലക്ഷം യൂറോ

അയര്‍ലണ്ടില്‍ ഒരു സ്വകാര്യ ദ്വീപ് വില്‍പ്പനയ്ക്ക്,വില ഒരു ലക്ഷം യൂറോ

മയോ: അയര്‍ലണ്ടിലെ മയോ കൗണ്ടിയില്‍ ഒരു സ്വകാര്യ ദ്വീപ് വില്‍പ്പനയ്ക്ക്. ബെല്‍മുള്ളെറ്റിലെ സ്വകാര്യ ദ്വീപാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുനത്. പ്രമുഖ പ്രോപ്പര്‍ട്ടി കണ്‌സള്‍ട്ടന്റായ അല്‍സോപ്പാണ് ഈ ദ്വീപിന്റെ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. 100,000 യൂറോയാണ് ലേലത്തിന്റെ റിസര്‍വ് പ്രൈസ്. മെയോയിലെ വൈല്‍ഡ് അറ്റ്‌ലാന്റിക് വേയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. 22.6 ഹെക്ടര്‍ വലുപ്പമുള്ള ദ്വീപാണ് വില്പ്പനയ്ക്ക് വച്ചിരിക്കുന്നത്.

ഡുവിലന്‍ ബെഗ് ദ്വീപ് സമൂഹത്തിലെ ദ്വീപുകളില്‍ ഒന്നാണിത്. ബെല്‍മുള്ളെറ്റില്‍ നിന്ന് ബോട്ട് മാര്‍ഗം ദ്വീപില്‍ എത്തിച്ചേരാം. ഡബ്ലിനിലെ ആര്‍ഡിഎസില്‍ സെപ്റ്റംബര്‍ 16 നാണ് ലേലം നടക്കുന്നത്.

സ്വകാര്യ ദീപുകള്‍ക്ക് പുറമെ തള്‍സിലെ ഹേയ്‌സ് ഹോട്ടലും ഡണ്‍ലേരിയിലെ സ്‌കോട്‌സ് ബാറും ലേലത്തിന് വച്ചിട്ടുണ്ട്. ഹേയ്‌സ് ഹോട്ടലിന് 342231 യൂറോയ്ക്കും 380257 യൂറോയ്ക്കും ഇടയിലാണ് വില പ്രതീക്ഷിക്കുന്നത്. സ്‌കോട്‌സ് ബാറിന്
239561 യൂറോ മുതല്‍ 254772 യൂറോ വരെയാണ് വിലയിട്ടിരിക്കുന്നത്.

Scroll To Top