Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ ഈ വര്‍ഷം കൊലപാതക നിരക്ക് 66 ശതമാനം വര്‍ദ്ധിച്ചതായി ഗാര്‍ഡ റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ ഈ വര്‍ഷം കൊലപാതക നിരക്ക് 66 ശതമാനം വര്‍ദ്ധിച്ചതായി ഗാര്‍ഡ റിപ്പോര്‍ട്ട്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കൊലപാതക നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ ആദ്യ നാല് മാസത്തികം തന്നെ കൊലപാതക നിരക്ക് 66 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഗാര്‍ഡയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്. ഇക്കാലയളവില്‍ അയര്‍ലണ്ടില്‍ 20 കൊലപാതകങ്ങള്‍ നടന്നതായി ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ടാണ് മിക്ക കൊലപാതകങ്ങളും നടക്കുന്നതെന്നും കണ്ടെത്തലുണ്ട്.

2013 ല്‍ ഇതേ കാലയളവില്‍ 13 കൊലപാതകങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ നാല് മാസത്തിനകം കൊലപാതക നിരക്കില്‍ 66 ശതമാനം വര്‍ദ്ധന ഉണ്ടായി. ഈ വര്‍ഷം നടന്ന കൊലപാതകങ്ങളില്‍ ഭൂരിപക്ഷവും വെടിയെട്ടുള്ള മരണമാണ്. 7 പേരാണ് വെടിയേറ്റ് മരിച്ചത്. ആറ് പേര്‍ കത്തിക്കുത്തേറ്റ് മരിച്ചപ്പോള്‍ മറ്റ് ആറ് പേര്‍ മറ്റ് പലവിധ ശാരീരിക ആക്രമണങ്ങളാല്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ ഗോള്‍ഫ് ക്ലബില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം നടന്ന 20 കൊലപാതകങ്ങളില്‍ 14 എണ്ണവും ഡബ്ലിന്‍ മേഖലയിലാണ് നടന്നത്. 

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ 3 പേര്‍ക്കും വടക്കന്‍ മേഖലയില്‍ 2 പേര്‍ക്കും കൊലപാതകത്തില്‍ ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടു. തെക്ക് കിഴക്കന്‍ മേഖലയില്‍ ഒരാളും കൊല്ലപ്പെട്ടു. കൊലപാതക നിരക്ക് വര്‍ദ്ധിക്കുന്നത് ആശങ്കജനകമായ കാര്യമാണെന്ന് മുതിര്‍ന്ന ഗാര്‍ഡ ഓഫീസര്‍മാര്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷം കൊലപാതക കേസുകളിലും പ്രതികള വലയിലായി ഇനിയും പ്രതികള്‍ പിടിയിലാകാനുള്ള കേസുകളില്‍ അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നതായും ഗാര്‍ഡ അധികൃതര്‍ അറിയിച്ചു.

Scroll To Top